29 Saturday
February , 2020
3.49 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിയുടെ മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

സമാധാനമായി പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ അല്ല; അനുമതി നൽകി ബോംബെ ഹൈക്കോടതി


മുംബൈ: സിഎഎയ്ക്കെതിരായി പ്രതിഷേധിക്കുന്നവരെ അനുകൂലിച്ച് ബോംബെ ഹൈക്കോടതി. സമാധാനപരമായി പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ അല്ലെന്ന്​ ബോംബെ ഹൈക്കോടതി തുറന്നടിച്ചു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ബീഡ്​ ജില്ലയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ അനിശ്ചിതമായി പ്രതിഷേധിക്കാൻ​ അനുമതി നൽകിയാണ്​ കോടതിയുടെ പരാമർശം​.

 

ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ്​ ബെഞ്ചാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​ കഴിഞ്ഞദിവസം പുറത്തിറക്കിയത്​. പ്രതിഷേധിക്കുന്നയാളുകളെ രാജ്യദ്രോഹികളെന്ന്​ വിളിക്കാനാവില്ല. നിയമത്തിനെതിരായി പ്രവർത്തിക്കുന്നവരാണ്​ രാജ്യദ്രോഹികൾ. ബീഡ്​ ജില്ലയിൽ സമാധാനപരമായി സിഎഎക്കെതിരെ പ്രതിഷേധിക്കണമെന്നത്​ മാത്രമാണ്​ ഹരജിക്കാരുടെ ആവശ്യമെന്ന്​ കോടതി വ്യക്തമാക്കി. സിഎഎ തങ്ങൾക്ക്​ എതിരാണെന്ന്​ എതെങ്കിലുമൊരു വിഭാഗത്തിന്​ തോന്നുകയാണെങ്കിൽ അതിനെതിരെ അവർക്ക്​ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 

സിഎഎ വിഷയത്തിൽ ​സർക്കാരിനെതിരെയുള്ള സമരത്തിന്റെ ഒരു രീതി മാത്രമാണിത്. ജനങ്ങൾക്ക് നിയമത്തെ എതിർക്കേണ്ടതായി തോന്നുന്നതു കൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്. അത്തരക്കാർക്കു മേൽ രാജ്യദ്രോഹ-ദേശവിരുദ്ധ മുദ്ര കുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രതിഷേധിക്കാൻ അവകാശമുള്ള ജനതയ്ക്കെതിരാണ്. സിഎഎയ്ക്കെതിരെ പ്രതിഷേധിക്കേണ്ടതിന് എതിരാണ്. രാജ്യമെമ്പാടും സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ അലയടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കീഴ്ക്കോടതി ഉത്തരവ് നീതിപൂർവമല്ലെന്നും കോടതി നിരീക്ഷിച്ചു.

 

ജസ്​റ്റിസുമാരായ ടി വി നലവാദെ, എം ജി സ്വാലിക്കർ എന്നിവരുടെതാണ്​ ഉത്തരവ്​. ​സിഎഎ പ്രതിഷേധം തടഞ്ഞുള്ള മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിനെതിരെ ബീഡ് സ്വദേശി ഇഫ്​തിക്കർ ഷെയ്​ഖ്​ എന്ന 45കാരൻ നൽകിയ ഹരജിയാണ്​ പരിഗണിച്ചത്​. ബീഡ്​ ജില്ലയിലെ പഴയ ​ലഡാഗ്​ മൈതാനത്ത്​ സിഎഎയ്ക്കെതിരെ പ്രതിഷേധിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

February 15, 2020, 11:23 am

Advertisement