5 Sunday
July , 2020
5.23 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

ഭാര്യ ഹിന്ദുവും ഞാന്‍ ക്രിസ്ത്യാനിയും; മതപരിവര്‍ത്തന ആരോപണങ്ങളില്‍ പ്രതികരിച്ച് വിജയിയുടെ പിതാവ്


 

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്‌ക്കെതിരെ ഉയര്‍ന്ന മതപരിവര്‍ത്ത വിവാദത്തില്‍ അവസാനം പ്രതികരണവുമായി അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഞാനൊരു ക്രിസ്ത്യാനിയാണെന്നും ഭാര്യ ശോഭ ഹിന്ദുവും ആണെന്നും അദ്ദേഹം പറഞ്ഞു. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ശോഭയെ വിവാഹം കഴിക്കുന്നത്. ഇന്ന് വരെ താന്‍ അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടില്ല. ജീവിതത്തില്‍ ഒരുതവണ ഞാന്‍ ജറൂസലേമില്‍ പോയിട്ടുണ്ട്. മൂന്നുതവണ തിരുപ്പതിയിലും. അവിടെ പോയി തലമൊട്ടയടിച്ചിട്ടുമുണ്ട്. വിജയ് വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം എന്ന് പറയുന്നവര്‍ അതിനുള്ള തെളിവ് ഹാജരാക്കട്ടെയെന്നും പിതാവ് വെല്ലുവിളിച്ചു. ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. 

വിജയ് ജോസഫ് ചന്ദ്രശേഖര്‍ എന്ന നടന്‍ വെറും വിജയ് മാത്രമായിരുന്നു ആരാധകര്‍ക്ക് എങ്കിലും മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതോട് കൂടിയാണ് വിജയിയുടെ പേരിലെ ജോസഫ് സംഘ്പരിവാര്‍ ചര്‍ച്ചയാക്കിയത്. ചര്‍ച്ച ഏറ്റവും ഒടുവില്‍ ചെന്നെത്തി നിന്നത് നടനെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ്. പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ ആയില്ലെങ്കിലും ബിജെപി നടനെ വിടാതെ പിന്തുടര്‍ന്നു. സോഷ്യല്‍ മീഡിയ വഴിയും നേരിട്ടുമെല്ലാം വീണ്ടും വിജയിയുടെ മതവും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയാക്കി. എന്നാല്‍ ഇതിനോടൊന്നും ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. ഇതിനൊടുവിലാണ് താരത്തിന്റെ മതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പിതാവ് രംഗത്തെത്തിയത്.  

രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുകയാണെന്ന ചര്‍ച്ചകള്‍ സജീവമായതിന് തൊട്ട് പിന്നാലെയായിരുന്നു ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടില്‍ ക്രമക്കേട് ആരോപിച്ച് വിജയിയുടെ വീട്ടീല്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 


Clarification on Christian conversion allegations on Thalapathy Vijay
 

February 22, 2020, 11:13 am

Advertisement