25 Wednesday
May , 2022
6.41 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

പുരുഷ വിരുദ്ധമെന്ന്: 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി


 

കഴിഞ്ഞദിവസം പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് നീക്കം. മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

 

പാട്ട് പുരുഷവിരുദ്ധം ആണെന്നാണ് ഇവരുടെ ആരോപണം. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

 


തെന്നിന്ത്യന്‍ താരം സാമന്തയാണ് ഗാന രംഗത്തുള്ളത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 


അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. 

 


മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.

December 13, 2021, 21:03 pm

Advertisement

Advertisement