18 Friday
September , 2020
12.11 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കോവിഡ്-19: മരണം 1350; വൈറസ് ബാധിതർ 60000


കോവിഡ് 19( നോവൽ കൊറോണ വൈറസ്) ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1350 കുതിച്ചുയർന്നു. ബുധനാഴ്ച മാത്രം 242 പേരാണ് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബയ് പ്രവിശ്യയിൽ മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായത്. ബുധനാഴ്ച 14840 പേർക്ക് വൈറസ് ബാധിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 60,000 ആയി.

 

അതിനിടെ രണ്ടായിരം യാത്രക്കാരുമായി വന്ന കപ്പലിനു അഞ്ചു രാജ്യങ്ങൾ പ്രവേശനം നിഷേധിച്ചു. ജപ്പാൻ തായ്‌വാൻ ഫിലിപ്പീൻസ് തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് കപ്പലിന് പ്രവേശനം നിഷേധിച്ചത്. യാത്രക്കാർക്ക് ആർക്കും വൈറസ് ബാധ ഇല്ലാതെ ഇരിക്കയാണ് ഇത്തരമൊരു നടപടി.

 

ഒടുവിൽ കമ്പോഡിയ കപ്പലിന് നങ്കൂരം ഇടാൻ അവസരം നൽകുകയുണ്ടായി. കമ്പോഡിയയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന മേധാവി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഐക്യ ത്തിന്റെ ഉദാഹരണമാണ് കമ്പോഡിയ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു

February 13, 2020, 08:20 am

Advertisement

Advertisement