സൂഫിയും സുജാതയും ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്നു രാവിലെ ഒൻപതുമണിയോടെ മസ്തിഷ്കമരണം സംഭവിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയാണ്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എഡിറ്ററായാണ് ഷാനവാസിന്റെ സിനിമാ പ്രവേശം.
December 23, 2020, 10:25 am