17 Thursday
October , 2019
3.29 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ

September 16, 2019, 13:29 pm

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിൽ വയ്ക്കാൻ അനുവദിക്കുന്നതാണ് പിഎസ്എ.

 

എംഡിഎംകെ നേതാവ് വൈക്കോയുടെ ഹേബിയസ് കോർപസ് ഹരജി സുപ്രീംകോടതിയിൽ വാദം കേൾക്കാനിരിക്കെ ഇന്നലെ രാത്രിയാണ് ഫാറൂഖ് അബ്ദുല്ലക്കെതിരെ നടപടിയെടുത്തത്. ഫാറൂഖ് അബ്ദുല്ലയുടെ അറസ്റ്റിനെ കോടതിയിൽ ന്യായീകരിക്കുന്ന തെളിവുകളില്ലാത്തതിനാലാണ് കേന്ദ്രം പിഎസ്എ ചുമത്തിയതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരു മാസമായി വീട്ടുതടങ്കലിലാണ് ഫാറൂഖ് അബ്ദുല്ല.

 

അതേസമയം, വൈകോ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ ഇന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. സെപ്തംബർ 30ന് കേസിൽ വാദം കേൾക്കും. കേന്ദ്രത്തിന് നോട്ടീസ് നൽകുന്നതിനെതിരെ സോളിസിറ്റർ ജനറൽ രംഗത്തെത്തിയെങ്കിലും കോടതി കനിഞ്ഞില്ല. ഹരജി സമർപിക്കാൻ വൈകോയ്ക്ക് നിയമപരമായ അവകാശമില്ലെന്നാണ്  കേന്ദ്രം വാദിച്ചത്.

 

അബ്ദുല്ലയെ കോടതിയിൽ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നും സെപ്തംബർ 15ന് ചെന്നൈയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും വൈകോ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അബ്ദുല്ലയ്ക്ക് ചെന്നൈയിലേക്ക് പോകാൻ അനുമതി ആവശ്യപ്പെട്ട് വൈകോ നേരത്തെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. 

 

1978ൽ ജമ്മു കശ്മീരിൽ ഷെയ്ഖ് അബ്ദുല്ല സർക്കാരിന്റെ ഭരണകാലത്താണ് ആദ്യമായി പി‌എസ്‌എ പ്രഖ്യാപിക്കുന്നത്. താഴ്വരയിലെ മരം കടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവന്നതെങ്കിലും പിൽക്കാലത്ത് കശ്മീരിലെ ചെറുപ്പക്കാർക്കെതിരെ ക്രൂരമായി ഇത് പ്രയോഗിക്കാൻ തുടങ്ങിയിരുന്നു. 

 

2010ൽ ഈ നിയമം ഭേദഗതി ചെയ്യുകയും ചില വ്യവസ്ഥകൾ കർശനമാക്കുകയും ചെയ്തു. ആദ്യതവണ പിടിയിലാകുന്ന കുറ്റവാളികളെ തടങ്കലിൽ വയ്ക്കാനുള്ള സമയം ആറുമാസമായി പരിമിതപ്പെടുത്തി. തടവുകാരന്റെ പെരുമാറ്റത്തിൽ പുരോഗതിയൊന്നുമില്ലെങ്കിൽ രണ്ട് വർഷം വരെ തടവ് നീട്ടാം. 

 

നിലവിൽ രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ല ആഗസ്റ്റ് അഞ്ച് മുതൽ വീട്ടുതടങ്കലിലാണ്. എന്നാൽ ആഗസ്റ്റ് ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അറസ്റ്റ് നിഷേധിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് ഫാറൂഖ് അബ്ദുല്ല തന്നെ തിരിച്ചടിച്ചിരുന്നു. 

 

അതേസമയം, ആർട്ടിക്കിൾ 370 നീക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫാറൂഖ് അബ്ദുല്ല, മകൻ ഉമർ അബ്ദുല്ല എന്നിവരെ സന്ദർശിച്ചിരുന്നുവെന്ന് ദി ഹിന്ദുവിന്റെ സുഹാസിനി ഹൈദർ ട്വീറ്റ് ചെയ്തു

September 16, 2019, 13:29 pm

Advertisement