24 Friday
September , 2021
11.57 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

​ഗോറില്ലകൾക്കും കോവിഡ് സ്ഥിരീകരിച്ചു


 

മൃ​ഗങ്ങളിൽ സിംഹങ്ങൾക്കു പിന്നാലെ ഗോറില്ലകൾക്കും കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലെ അറ്റ്ലാൻ്റ മൃഗശാലയിലെ  ​ഗോറില്ലകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 

 

സാമ്പിളുകൾ ജോർജിയ യൂണിവേഴ്സിറ്റിയിലെ ഡയ​ഗ്നോസ്റ്റിക് ലാബിലാണ് പരിശോധനയ്ക്ക് അയച്ചതെന്നും എല്ലാം പോസിറ്റീവായിരുന്നെന്നും മൃ​ഗശാല അധികൃതർ പറഞ്ഞു. 

 

ലോവ ആംസിലെ നാഷനൽ വെറ്ററിനറി സർവീസ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ എത്ര ഗോറില്ലകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കിയിട്ടില്ല. 

 

മൃഗശാലയിലുള്ള എല്ലാ ഗോറില്ലകളിൽ നിന്നും സാമ്പിളുകൾ സ്വീകരിച്ചിട്ടുണ്ട്. ഗോറില്ലകളിൽ വിശപ്പ് കുറഞ്ഞതും സംശയത്തിനിടയാക്കിയിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാവാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

September 11, 2021, 14:46 pm

Advertisement

Advertisement