15 Thursday
April , 2021
8.53 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഹാഥ്രസ് ഇരയോടും കുടുംബത്തോടും സർക്കാരും പൊലീസും കാട്ടിയത് മനുഷ്യാവകാശ ലംഘനം: യോ​ഗിയുടെ മുഖത്തടിച്ച് ഹൈക്കോടതി


യുപിയിലെ ഹാഥ്രസിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം തട്ടിയെടുത്ത് സംസ്കരിച്ച സംഭവത്തില്‍, യോ​ഗി സർക്കാരിനെയും പൊലീസിനേയും വീണ്ടും രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 

 

പെണ്‍കുട്ടിയുടെ സംസ്കാരം നടത്തിയതിലുള്‍പ്പെടെ പൊലീസിന്‍റെ പങ്ക് പരിശോധിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങ് അവരുടെ മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് നടത്താന്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഈ ചടങ്ങ് നിര്‍വഹിക്കേണ്ടത് കുടുംബമായിരുന്നുവെന്നും കോടതി എടുത്തു പറഞ്ഞു.

 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ട പൂര്‍ണമായും കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം പങ്കുവച്ചത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. 

 

പെണ്‍കുട്ടിക്കെതിരെ എതിര്‍ഭാഗം നടത്തുന്ന മോശം പരാമര്‍ശങ്ങളെ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരോടും രാഷ്ട്രീയപ്രവര്‍ത്തകരോടും, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും സംയമനം പാലിക്കണമെന്ന് മാധ്യമങ്ങളോടും കോടതി ആവശ്യപ്പെട്ടു.

 

പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസ് വാദത്തേയും കോടതി വിമർശിച്ചു. പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?, അന്വേഷണം അവസാനിച്ചോ? എന്ന് എഡിജിപി പ്രശാന്ത് കുമാറിനോട് ചോദിച്ച കോടതി 2013ലെ ബലാത്സം​ഗ നിയമം ഒന്ന് പോയി പഠിക്കാനും നിർദേശിച്ചു.

 

ദാരുണമായി കൊല്ലപ്പെട്ടത് ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയാണെങ്കിൽ നിങ്ങൾ അവളെ അതേ രീതിയിൽ സംസ്‌കരിക്കുമായിരുന്നോ എന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാറിനോട് കോടതി ചോദിച്ചിരുന്നു. അത് നിങ്ങളുടെ സ്വന്തം മകളായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്‌കരിക്കാന്‍ അനുവദിക്കുമോ? എന്ന് യുപി എഡിജിപി പ്രശാന്ത് കുമാറിനോടും ഹൈക്കോടതി ചോദിച്ചിരുന്നു. 

 

പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബത്തിനായി ഹാജരായ അഡ്വ. സീമ കുശ്വാഹ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ വിമർശനം. ഡൽഹിയിലെ ആശുപത്രിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം തട്ടിയെടുത്ത് അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് യുപി പൊലീസ് സംസ്കരിച്ചത്. 

 

ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം പൊലീസ് സംസ്‌കരിച്ചതെന്ന് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അസാധാരണ സാഹചര്യത്തിലായിരുന്നു അതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് കോടതി മജിസ്ട്രേറ്റിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അർധരാത്രി തന്നെ സംസ്കരിച്ചത് എന്നായിരുന്നു യോ​ഗി സർക്കാരിന്റേയും പൊലീസിന്റേയും വാദം. 

 

അസാധുവായ പരിശോധനാ റിപ്പോർട്ട് വച്ച് പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന വാദവുമായി യുപി പൊലീസ് രം​ഗത്തെത്തിയിരുന്നു. മാത്രമല്ല, പെൺകുട്ടിയുടെ സ്വന്തം കുടുംബം തന്നെ കൊലപ്പെടുത്തുകയായിരുന്നെന്ന പ്രതികളിൽ ഒരാളുടെ വാദവും പൊലീസ് ഏറ്റുപിടിച്ചിരുന്നു. പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്നും രാത്രി തന്നെ മൃതദേഹം സംസ്കരിച്ചത് സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിലാണ് എന്നുമായിരുന്നു യോ​ഗി സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. 

 

നേരത്തെ, പെൺകുട്ടിയുടെ കുടുംബാം​ഗങ്ങളെ ഇതേ മജിസ്ട്രേറ്റ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾ ഇന്നോ നാളെയോ പോകും. പിന്നെ നിങ്ങൾക്ക് ഒറ്റയ്ക്കാകും. മിണ്ടാതിരിക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിച്ചോളൂ എന്നായിരുന്നു ഇയാളുടെ ഭീഷണി. യോ​ഗി സർക്കാരിൽ നിന്ന് നിങ്ങൾക്ക് 25 ലക്ഷം കിട്ടിയില്ലേ, മകൾ കൊറോണ വൈറസ് മൂലമാണ് മരിച്ചതെങ്കിൽ നിങ്ങൾക്കീ പണം കിട്ടുമായിരുന്നോ എന്നും മജിസ്ട്രേറ്റ് ചോദിച്ചതായി പിതാവ് കോടതിയെ അറിയിച്ചിരുന്നു.

 

സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് സവർണരായ നാലു യുവാക്കൾ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി ബലാത്സം​ഗത്തിന് ഇരയാക്കിയത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

 

നാവ് കടിച്ചുമുറിക്കപ്പെട്ട നിലയിലും നട്ടെല്ലു തകർക്കപ്പെട്ട നിലയിലും ദേഹമാസകലം മുറിവേറ്റ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രതികളെ രക്ഷിക്കാനും ഇരയുടെ കുടുംബത്തെ പ്രതിയാക്കാനുമുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ നിലനിൽക്കുന്നത്. 

October 14, 2020, 14:02 pm

Advertisement

Advertisement