29 Sunday
November , 2020
1.32 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

ഹാഥ്രസ്: യോ​ഗി പൊലീസിന്റെ നുണ വാദങ്ങൾ തള്ളിയ ഡോക്ടറെ പുറത്താക്കി പ്രതികാരം


ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി സവർണരാൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ യോ​ഗി സർക്കാരിന്റെ പകപോക്കൽ നടപടി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്താക്കിയാണ് യോ​ഗി സർക്കാർ പ്രതികാരം തീർത്തിരിക്കുന്നത്.

 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് അദ്ദേഹത്തെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഹാഥ്രസ് കേസില്‍ പ്രതികളെ രക്ഷിക്കാൻ അസാധുവായ ഫോറൻസിക് റിപ്പോർട്ട് ഉദ്ധരിച്ചുള്ള പൊലീസിന്റെ വാദങ്ങളെ പരസ്യമായി തള്ളിയതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെന്ന് ഡോക്ടർ വ്യക്തമാക്കി. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു യുപി പൊലീസിന്റെ വാദം. 

 

എന്നാല്‍ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറെന്ന നിലയില്‍ ഈ വാദത്ത എതിര്‍ത്ത് അസീം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായി 11 ദിവസത്തിന് ശേഷമാണ് സാമ്പിള്‍ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചതെന്നും സംഭവം നടന്ന് 90 മണിക്കൂറിന് ശേഷം തെളിവ് ഇല്ലാതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രി റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

കേസില്‍ തുടക്കം മുതലെ യുപി പൊലീസ് സ്വീകരിച്ച പ്രതികളെ സഹായിക്കുന്ന നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ തട്ടിയെടുത്ത് കത്തിച്ചുകളഞ്ഞതും ഹാഥ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

 

ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് യോ​ഗിയുടെ പൊലീസ് നടത്തിവന്നിരുന്നത്. സർക്കാരും കോടതിയിൽ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

 

സെപ്തംബര്‍ 14നായിരുന്നു, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതിനിടെ പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29രാത്രിയാണ് മരിക്കുന്നത്. പ്രതികളെ അറസ്റ്റിലായെങ്കിലും ഇരയുടെ കുടുംബത്തെ പ്രതിയാക്കാനുള്ള നീക്കമാണ് ഇവരും പൊലീസും സർക്കാരും ചേർന്ന് നടത്തുന്നത്.

October 21, 2020, 09:14 am

Advertisement

Advertisement