19 Friday
August , 2022
2.18 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

കഞ്ഞിക്കൊപ്പം വാഴത്തണ്ട് തോരന്‍; തയാറാക്കുന്ന വിധം


 

 

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് വാഴത്തണ്ട് (പിണ്ടി). വെട്ടിയിട്ട വാഴത്തണ്ടെടുത്ത് തോരനുള്‍പ്പെടെയുള്ള വിഭവങ്ങള്‍ വയ്ക്കുന്നത് പഴയ തലമുറയുടെ പതിവായിരുന്നു.

 

 

വാഴപ്പിണ്ടി കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. കഞ്ഞിക്കും ഊണിനുമൊപ്പം കഴിക്കാന്‍ പറ്റുന്ന ആരോഗ്യഗുണമുള്ള ഒന്നാണ് വാഴപ്പിണ്ടി തോരൻ. അതൊന്ന് തയ്യാറാക്കിയാലോ...

 

 

വേണ്ട ചേരുവകള്‍...

വാഴപ്പിണ്ടി:  ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തേങ്ങ:         കാൽ കപ്പ്
പച്ചമുളക്:    രണ്ടെണ്ണം
ജീരകം:         കാൽ സ്പൂൺ
ഉപ്പ്:                ആവശ്യത്തിന്
മഞ്ഞൾപൊടി: കാൽ സ്പൂൺ
എണ്ണ:                  3 സ്പൂൺ
ചുവന്ന മുളക്:    3 എണ്ണം
കടുക്:                 ഒരു സ്പൂൺ
കറിവേപ്പില:         ഒരു തണ്ട്

 

 

തയ്യാറാക്കുന്ന വിധം...

ആദ്യം ചീനച്ചട്ടി ചൂടാകാൻ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് അടച്ചു വയ്ക്കുക. 

 

 

തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾ പൊടി എന്നിവ ചതച്ച് എടുക്കുക. ചീനച്ചട്ടിയിലേക്ക്, ചതച്ചു വച്ചിരിക്കുന്ന കൂട്ട് രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. വാഴപ്പിണ്ടി തോരൻ റെഡി.

December 02, 2021, 11:58 am

Advertisement

Advertisement