17 Tuesday
September , 2019
1.37 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

ഹുവായിയുടെ പുതിയ ഫോണില്‍ ഗൂഗിള്‍ ആപ്‌സ് ഉണ്ടാവില്ല!

August 30, 2019, 18:51 pm

ഹുവായി പുറത്തിറക്കുന്ന പുതിയ ഫോണുകളില്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാവില്ല. അമേരിക്കന്‍ സര്‍ക്കാരിന്റെ വിലക്ക് മൂലം ഹുവായിക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളുടെ ലൈസന്‍സ് നല്‍കില്ലെന്ന് ഗൂഗിളും സ്ഥിരീകരിച്ചു. ഇതിനാല്‍ ഹുവായിക്ക് ഗൂഗിള്‍ പ്ലേ ആപ്പ് സ്റ്റോര്‍ ഫോണില്‍ കൊടുക്കാനാവില്ല. ഇതോടെ യൂ ട്യൂബും ഗൂഗിള്‍ മാപ്പ്‌സ്, ഫോട്ടോസ്, പേയ്, സെര്‍ച്ച് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാവില്ല.

 

ഗൂഗിള്‍ ആപ്‌സ് ഇല്ലാത്ത ഫോണുകള്‍ വിറ്റഴിക്കാന്‍ ഹുവായ് ബുദ്ധിമുട്ടുമെന്നാണ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി മെയിലാണ് യുഎസ് കമ്പനികള്‍ ഹുവായിക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്ന നിര്‍ദേശം ട്രംപ് സര്‍ക്കാര്‍ നല്‍കിയത്. ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ആയതിനാല്‍ നിര്‍മാതാക്കള്‍ക്ക് ഇവ ഉപയോഗിക്കാമെങ്കിലും കമ്പനികള്‍ ഗൂഗിളുമായി കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ മാപ്‌സ്, പേ, സെര്‍ച്ച്, ഫോട്ടോസ്, പ്ലേ സ്റ്റോര്‍, യു ട്യൂബ് മുതലായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ കഴിയൂ.

 

അതേസമയം യുഎസ് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ തങ്ങള്‍ ആന്‍ഡ്രോയിഡ് ഒഎസും എകോസിസ്റ്റവും ഉപയോഗിക്കുന്നത് തുടരുമെന്നും അല്ലെങ്കില്‍ തങ്ങളുടെ സ്വന്തം ഓപറേറ്റിങ് സിസ്റ്റവും എകോസിസ്റ്റവും വികസിപ്പിക്കുമെന്നും ഹുവായി പ്രസ്താവനയില്‍ വ്യക്തമാക്കി. ആന്‍ഡ്രോയിഡുമായുള്ള കമ്പനിയുടെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി ഹുവായ് ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

 

മേറ്റ് 30 പ്രോ എന്ന പുതിയ ഫോണ്‍ ഹുവായി പുറത്തിറക്കാനിരിക്കെയാണ് അമേരിക്കന്‍ വിലക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

 

August 30, 2019, 18:51 pm