25 Saturday
September , 2021
12.36 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഫാത്തിമ തഹ്‌ലിയക്കെതിരായ നടപടി എന്തിനെന്ന് അറിയില്ലെന്ന് എം കെ മുനീർ


 

ഫാത്തിമ തഹ്‌ലിയക്കെതിരെ മുസ്‌ലിം ലീഗ്‌ നടപടിയെടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് എം കെ മുനീർ. ഫാത്തിമ തഹ്‌ലിയ അച്ചടക്കലംഘനം നടത്തിയോ എന്നുമറിയില്ല. ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. 26ന് ചേരുന്ന പ്രവർത്തകസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും എം കെ മുനീർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുനീർ.

 

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കുന്നതിന് മുമ്പ് വിശദീകരണം ചോദിച്ചോ ഇല്ലയോ എന്നും അറിയില്ലെന്ന് മുനീർ പറഞ്ഞു. തീരുമാനം എടുക്കാനുണ്ടായ കാരണം വ്യക്തമല്ല. 

 

കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനം ആയതിനാൽ 26ന് ചേരുന്ന പ്രവർത്തക സമിതിയിലേ ഇതിന്റെ റിപ്പോർട്ടിങ് ഉണ്ടാകൂവെന്നും എം കെ മുനീർ വിശദമാക്കി. ഇന്നലെയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തഹ്‌ലിയയെ നീക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ വാദം.

 

എംഎസ്എഫ് നേതാക്കൾ നടത്തിയ ലൈം​ഗി​കാധിക്ഷേപത്തിനെതിരായ പരാതിയിൽ ഉറച്ചു നിന്ന ഹരിത നേതാക്കൾക്ക് പിന്തുണയുമായി രംഗത്തെത്തിയതാണ് നടപടിക്കു കാരണം. നടപടി ഏകപക്ഷീയമാണെന്ന വിമർശനം ശക്തമാണ്. വിഷയത്തിൽ ഫാത്തിമ തഹ്‌ലിയയോട് വിശദീകരണം പോലും തേടാതെയാണ് ലീ​ഗ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത നടപടിയെന്നാണ് വിമർശനം.

September 14, 2021, 11:51 am

Advertisement

Advertisement