20 Sunday
September , 2020
12.14 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

'അറസ്റ്റുണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു; ഞാൻ ധൈര്യം കൊടുത്തപ്പോൾ അവൻ പറഞ്ഞു; ഉമ്മ പേടിക്കാതിരിക്കൂ'; ഉമർഖാലിദിന്റെ മാതാവ്പൗരത്വ പ്രക്ഷോഭത്തിലെ പ്രസം​ഗത്തിന്റെ പേരിൽ ഡൽഹി കലാപത്തിൽ പങ്കാരോപിച്ച് ഡൽഹി പൊലീസ് യുഎപിഎ ചുമത്തി മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മാതാവ് സാബിഹ ഖാനൂം. ഞായറാഴ്ച രാവിലെ അവനെ ചോദ്യം ചെയ്യാനായി സാക്കിർ ന​ഗറിലെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോകുമ്പോൾ അറസ്റ്റുണ്ടാകുമെന്ന് തനിക്ക് തോന്നിയിരുന്നതായി ഉമ്മ പറയുന്നു. 'അതുകൊണ്ടു തന്നെ വീട്ടിലുള്ള അവന്റെ മൂന്ന് സഹോദരിമാരെയും വിളിച്ചുണർത്തി യാത്രയയപ്പ് നൽകി. ഉമറിനെ കൊണ്ട് യുകെയിലും യുഎസിലുമുള്ള സഹോദരിമാരെ വിളിപ്പിച്ച'തായും സാബിഹ ഖാനൂം പറഞ്ഞു. പാതിരാത്രിവരെ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഉമർഖാലിദിനെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 

 

'അറസ്റ്റുണ്ടാവുമെന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങള്‍ രണ്ടു പേരും അവന് ധൈര്യം കൊടുത്തുകൊണ്ടിരുന്നു. ഞാനവനോട് പറഞ്ഞു, ഉമര്‍ നീ പേടിക്കരുതെന്ന്. ആ സമയം അവൻ പറഞ്ഞത്, 'ഇല്ല ഉമ്മാ, നിങ്ങൾ പേടിക്കാതിരിക്കൂ' എന്നാണെന്നും 53കാരിയായ സാബി​ഹ ഖാനൂം മനസ് തുറക്കുന്നു. 'വെള്ളിയാഴ്ച പൊലീസ് സമൺസ് അയച്ചിരുന്നു. എന്നാൽ ഖാലിദ് സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച വീണ്ടും സമൺസെത്തി. ഞായറാഴ്ച ഹാജരാകണം എന്നായിരുന്നു ആവശ്യം. എന്തിനാണ് ഇവരിത്ര തിടുക്കം കൂട്ടുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഇതൊക്കെ സംഭവിക്കുമെന്ന് പിന്നീടെനിക്ക് തോന്നി. എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായും തോന്നി. വിവരങ്ങൾക്കായി ഞങ്ങളവനെ വിളിച്ചുകൊണ്ടേയിരുന്നു'. 

 

'തങ്ങൾ അറസ്റ്റ് ചെയ്യുന്നവര്‍ക്കൊന്നും ഡല്‍ഹി കലാപത്തില്‍ പങ്കില്ലെന്ന് പൊലീസിന് തന്നെ നന്നായി അറിയാം. പക്ഷേ അവര്‍ക്കൊരു കഥ വേണമല്ലോ? പൗരത്വ പ്രക്ഷോഭങ്ങളുടെ ധൈര്യവും ആവേശവും തകര്‍ക്കാനും സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ ഇതായിരിക്കും അവസ്ഥ എന്ന് കാണിക്കാനുമാണ് ഇത്തരം അറസ്റ്റുകള്‍. വിജയിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന് കഴിയില്ല'- ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ നേർത്ത ചിരിയോടെ സാബിഹ ഖാനൂം പറഞ്ഞു.

 

'ഡല്‍ഹി പോലീസ് പറയുന്നത് ഖാലിദിന് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആയി ബന്ധമുണ്ടെന്നാണ്. എന്നാല്‍ അത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഉമറിന് അവന്റെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അത് ഞങ്ങള്‍ക്കുമറിയാം. സ്വയമൊരു നാസ്തികൻ എന്ന് വിശ്വസിക്കുന്ന അവനുമായി പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ മാതാപിതാക്കള്‍ക്കു പോലും അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ ഞങ്ങള്‍ അവനൊപ്പം നില്‍ക്കും. സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ മാത്രമേ അവന്‍ ശ്രമിച്ചിട്ടുള്ളൂ. അവൻ മറ്റുള്ളവരുടെ വേദനയില്‍ അലിവുതോന്നുന്ന വിശാല ഹൃദയനായ മനുഷ്യനാണ്'- സാബിഹ ഖാനൂം വ്യക്തമാക്കി.

 

ഇപ്പോഴത്തെ അറസ്റ്റിൽ കുടുംബം ഒരു തുള്ളി കണ്ണുതീർ പോലും വീഴ്ത്തിയിട്ടില്ലെന്ന് ഉമ്മ പറയുന്നു. 'ഉമർ കരുത്തനാണ്. അവനുവേണ്ടി ഞങ്ങളും കരുത്തരാകുന്നു. ഞങ്ങളുടെ പല ബന്ധുക്കളും കരയുന്നു. പക്ഷേ ‍ഞാൻ വികാരാധീനയാവുന്നില്ല. ഇത് അതിനുള്ള സമയമല്ലെന്ന് ഞാൻ അവരെ പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്'- ഉമ്മ കൂട്ടിച്ചേർത്തു. 

 

2016ൽ ജെഎൻയു വിദ്യാർഥി ആയിരിക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇളയ സഹോദരി സറാ ഫാത്തിമക്ക് 13 വയസാണ് പ്രായം. അന്നത്തെ അറസ്റ്റ് തന്നിൽ അവ​ബോധം ഉണ്ടാക്കിയതായും താൻ രാഷ്ട്രീയമായി കൂടുതൽ അവബോധവും കരുത്തുമുള്ളവളായെന്നും സറാ ഫാത്തിമ ചൂണ്ടിക്കാട്ടുന്നു. പക്ഷേ എന്റെ ക്ലാസിലുള്ള കുട്ടികളാരും അങ്ങനെയായിട്ടില്ല. 2016ൽ‍ ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഞങ്ങൾ മാനസികമായി അതുൾക്കൊള്ളാൻ പാകപ്പെട്ടവരായിരുന്നില്ല. എന്നാലിപ്പോഴത്തെ അറസ്റ്റിൽ വ്യത്യാസമുണ്ട്. 

 

'ഞങ്ങൾക്ക് ദുഃഖമുണ്ടെങ്കിലും ഞെട്ടലുണ്ടായില്ല. സർക്കാർ അവർക്ക് തോന്നുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്രകുത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ സഹോദരന്റെ പേരും മത സ്വത്വവുമാണ് ആ മുദ്രകുത്തലിന്റെ സുപ്രധാന ഘടകം. അല്ലെങ്കിൽ എന്തുകൊണ്ടാണ് കപിൽ മിശ്രയുടെ പേര് ഒരൊറ്റ എഫ്ഐആറിലും കുറ്റപത്രത്തിലും ഇല്ലാത്തത്?'- ഇപ്പോൾ 17കാരിയും പ്ലസ് വൺ വിദ്യാർഥിനിയുമായ സറാ ഫാത്തിമ ചോദിക്കുന്നു.

September 16, 2020, 12:55 pm

Advertisement

Advertisement