25 Saturday
September , 2021
12.58 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിയിൽ വന്നത്; ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്‌ലിയ


ഹരിത വിവാദത്തെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് മുസ്‌ലിം ലീഗ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ​ഫാത്തിമ തഹ്‌ലിയ. 

 

മുസ്‌ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ലെന്നും 
തഹ്‌ലിയ പറഞ്ഞു.

 

ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം.

 

ഇന്നലെയാണ് ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലീ​ഗ് ​ദേശീയ കമ്മിറ്റി നീക്കിയത്. എംഎസ്എഫ് നേതാക്കൾ നടത്തിയ ലൈം​ഗി​കാധിക്ഷേപത്തിനെതിരായ പരാതിയിൽ ഉറച്ചു നിന്ന ഹരിത നേതാക്കൾക്ക് പിന്തുണയുമായി രംഗത്തെത്തിയതാണ് നടപടിക്കു കാരണം.

 

ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ലീഗിന്റെ നടപടി. നേരത്തെ ഹരിതയെ മരവിപ്പിച്ച നടപടിക്കെതിരെയും സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനെതിരെയും കഴിഞ്ഞദിവസം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെതിരെയും ഫാത്തിമ തഹ്‌ലിയ വിമർശനവുമായി രം​ഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

September 14, 2021, 23:43 pm

Advertisement

Advertisement