7 Tuesday
July , 2020
4.47 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

‍ഞാനൊരു സ്വതന്ത്ര സംവിധായകൻ; എന്റെ ചിത്രങ്ങൾ എനിക്കിഷ്ടമുള്ളിടത്ത് പ്രദർശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരികൊച്ചി: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നം വച്ച് നിലപാട് വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും തനിക്ക് ഇഷ്ടമുള്ളിടത്ത്  സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് തുറന്നടിച്ചു.

 

കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരും നില്‍ക്കരുതെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിർമാതാക്കളുടെ തിട്ടൂരങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ പ്രതികരണം.

 

തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.

 

”ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികൾ നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ ദയനീയമായി പരാജയപ്പെടും. കാരണം ഞങ്ങള്‍ കലാകരന്മാരാണ്” അദ്ദേഹം വ്യക്തമാക്കി.

 

തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു. സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നാണ് നിര്‍മാതാക്കളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

"എനിക്ക് എന്‍റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള മാധ്യമമാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർ​ഗമല്ല. ഞാൻ ഒരു സ്വതന്ത്ര സംവിധായകനാണ്. സിനിമയിൽ നിന്നും ലഭിക്കുന്ന പണം മികച്ച സിനിമകളുടെ നിർമാണത്തിന് വേണ്ടി മാത്രം ചെലവഴിക്കപ്പെടും, മറ്റൊന്നിനും അതുപയോഗിക്കില്ല. എനിക്ക് ഇഷ്ടമുള്ളിടത്ത് ഞാൻ എന്‍റെ സിനിമ പ്രദർശിപ്പിക്കും. കാരണം ഞാനാണ് അതിന്‍റെ സ്രഷ്‌ടാവ്‌.

 

നമ്മൾ ഒരു മഹാമാരിക്കെതിരായ ഒരു യുദ്ധത്തിന്‍റെ നടുവിലാണ് തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അസ്വസ്ഥതകൾ എന്നിവയും നേരിടുന്നു. വീട്ടിലെത്താൻ വേണ്ടി മനുഷ്യർ 1000 മൈൽ നടക്കുന്നു. കലാകാരന്മാർ വിഷാദബാധിതരായി മരിക്കുന്നു.

 

അതുകൊണ്ട് തന്നെ ജനങ്ങളെ മഹത്തായ കലാ സൃഷ്‌ടിയിലൂടെ പ്രചോദിപ്പിക്കേണ്ട സമയമാണിത്. ജീവിച്ചിരിക്കാൻ വേണ്ടി അവർക്ക് എന്തെങ്കിലുമൊരു പ്രതീക്ഷ നൽകണം. അതുകൊണ്ട് ഞങ്ങളോട് പണി നിർത്താൻ പറയരുത്, സൃഷ്ടികൾ നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ ദയനീയമായി പരാജയപ്പെടും. കാരണം ഞങ്ങള്‍ കലാകരന്മാരാണ്."

June 26, 2020, 11:30 am

Advertisement