20 Sunday
September , 2020
12.24 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്ര സർക്കാർ


കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസുമായി ബന്ധപ്പെട്ട് എൻഐഎ 17 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. ബിജെപി എംപി വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഇക്കാര്യം അറിയിച്ചത്.

 

ദക്ഷിണേന്ത്യയില്‍ ഐഎസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ വിവരം പങ്കുവയ്ക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?, ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്കായിരുന്നു ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്.

 

എൻഐഎ അന്വേഷണത്തിൽ ഐഎസിന്റെ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ആദ്യം തന്നെ പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ പേരാണ്. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. കൂടാതെ ജമ്മു കശ്മീരിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നീക്കങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറയുന്നു. വിദേശ ഫണ്ട് കിട്ടിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു. 

September 16, 2020, 14:11 pm

Advertisement

Advertisement