18 Friday
September , 2020
11.16 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ഒരുദിവസം 6088 കേസുകൾ; ഇന്ത്യയിൽ കൊറോണ ബാധിതരിൽ റെക്കോർഡ് വർധന


ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപോർട്ട് ചെയ്തത് 6088 കൊറോണ വൈറസ് കേസുകൾ. ഇതാദ്യമായാണ് ഇത്രയധികം കേസുകൾ ഒരു ദിവസം രാജ്യത്ത് റിപോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 118447 ആയി ഉയർന്നു. 3583 മരണങ്ങളാണ് ഇതുമൂലമുണ്ടായത്.

 

48533 പേർ രോ​ഗമുക്തരായി. 66330 പേർ ചികിൽസയിലാണ്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും അധികം വൈറസ് ബാധിത കേസുകൾ റിപോർട്ട് ചെയ്തത്. 41642 കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം ഉണ്ടായത്. 1454 പേർ ഇവിടെ രോ​ഗംബാധിച്ചു മരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ 13967 പേർക്ക് വൈറസ് ബാധിച്ചു. 94 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

 

​ഗുജറാത്തിൽ 12905 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. 773 ജീവനുകളാണ് ഇവിടെ വൈറസ് ബാധിച്ചു പൊലിഞ്ഞത്. ഡൽഹിയിൽ 11659 പേർക്കാണ് വൈറസ് പിടിപെട്ടത്. 194 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി.

 

രാജസ്ഥാൻ(6227-151), മധ്യപ്രദേശ്(5981-270), ഉത്തർപ്രദേശ്(5515-138) പശ്ചിമബം​ഗാൾ(3197-259)എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ വൈറസ് ബാധിതരുടെയും മരിച്ചവരുടെയും കണക്ക്.

 


ആ​ഗോളതലത്തിൽ 5102424 പേർക്കാണ് വൈറസ് ബാധിച്ചത്. 332524 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 95000ത്തോളം മരണങ്ങളും 15 ലക്ഷത്തിലേറെ വൈറസ് ബാധിത കേസുകളുമാണ് യുഎസാണ് പട്ടികയിൽ മുന്നിലുള്ളത്. ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.

 

 

May 22, 2020, 10:40 am

Advertisement

Advertisement