9 Thursday
July , 2020
7.51 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

ശിശുമരണ നിരക്കിൽ മുന്നിൽ മധ്യപ്രദേശ്; പിന്നിൽ കേരളം


ഇന്ത്യയിൽ ശിശുമരണ നിരക്കിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശെന്ന് കണക്കുകൾ. ഏറ്റവും പിന്നിൽ കേരളമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1000 ജനനത്തിന് 48 മരണമാണ് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ കേരളത്തിൽ 1000 ജനനത്തിന് കേവലം ഏഴ് മരണം മാത്രമാണുള്ളത്.

 

2018ലെ കണക്കുകളാണ് പുറത്തുവന്നത്. ഇന്ത്യയുടെ ശരാശരി ശിശുമരണ നിരക്കിനേക്കാൾ കൂടുതലാണ് മധ്യപ്രദേശിലെ കണക്ക്. 32 ആണ് ദേശീയ ശിശുമരണ നിരക്ക്. 2017 ൽ ഇത് 33 ആയിരുന്നു. കൂടിയ ജനന നിരക്കുള്ള സംസ്ഥാന ബീഹാറാണ്. 26.2 ആണിത്. ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും കുറവ്- 11.2.

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള സംസ്ഥാനം ഛത്തീസ്​ഗഢ് ആണ്- എട്ടു പേർ. ഡൽഹിയാണ് ഏറ്റവും പിന്നിൽ- 3.3. 2018ൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്ട്രാർ ജനറൽ ആൻ‍ഡ് സെൻസസ് കമ്മീഷണറുടെ സാംപിൾ രജിസ്ട്രേഷൻ ബുള്ളറ്റിനിലാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. 

 

ഇന്ത്യയുടെ മരണനിരക്ക് 6.2ലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ 7.3ൽ നിന്നാണ് 6.2ലേക്ക് കുറഞ്ഞത്. ​ഗ്രാമ പ്രദേശങ്ങളിൽ ഇത് യഥാക്രമം 7.8ൽ നിന്ന് 6.7 ആയി കുറയുകയും ന​ഗരപ്രദേശങ്ങളിൽ 5.8 ൽ നിന്ന് 5.1 ആയി കുറയുകയും ചെയ്തു. 

 

1971ൽ ഇന്ത്യയുടെ ജനന നിരക്ക് 36.9 ആയിരുന്നെങ്കിൽ 2018ൽ എത്തിയപ്പോൾ 20 ആയി കുറഞ്ഞു. നാലു ദശാബ്ദമായി ​ന​ഗരപ്രദേശങ്ങളേക്കാൾ ​ഗ്രാമപ്രദേശങ്ങളിലാണ് ജനന നിരക്ക് കൂടുതൽ. 

July 01, 2020, 12:50 pm

Advertisement