19 Saturday
September , 2020
11.44 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

യുഎഇ– ബഹ്റൈൻ കരാർ ഒപ്പിട്ടതിന് പിന്നാലെ ​ഗസയിൽ ബോംബിട്ട് ഇസ്രയേൽ


യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ ​ഗസയിൽ ബോംബിട്ട് ഇസ്രയേൽ. ബെയ്ത് ലാഹിയ പ്രദേശത്താണ് ഇസ്രയേൽ യുദ്ധ വിമാനങ്ങളുടെ മിസൈൽ ആക്രമണം നടന്നതെന്ന് ഫലസ്തീൻ മാധ്യമമായ വഫ റിപ്പോർട്ട് ചെയ്യുന്നു.

 

സെൻട്രൽ ​ഗസയിലെ ദെയ്ർ അൽ ബലാഹിനെ ലക്ഷ്യം വച്ച് നടത്തിയ തുടർച്ചയായ മിസൈൽ ആക്രമണത്തിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദക്ഷിണ ​ഗസയുടെ ഭാ​ഗമായ ഖാൻ യൂനിസിന്റെ സമീപത്താണ് ദെയ്ർ അൽ ബലാഹ്.

 

എന്നാൽ ഇന്നു രാവിലെ ​ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായെന്നും ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നെന്നുമാണ് ഇസ്രയേൽ ഭാഷ്യം. 

 

അതേസമയം, തങ്ങളുടെ ആളുകൾക്കു നേരെ അകാരണമായി ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിന് തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഇന്നു രാവിലെയാണ് മധ്യപൂർവദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാനക്കരാർ ഒപ്പിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇതിന് മധ്യസ്ഥത വഹിച്ചത്.

 

അതേസമയം, ഇസ്രയേലുമായി കരാറുണ്ടാക്കിയ യുഎഇ, ബഹ്റൈൻ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് സൗദിയും ഖത്തറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസമാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്.

 

വിദേശകാര്യ സഹമന്ത്രി ലോൽവാ റാഷിദ് അൽ ഖാത്തർ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഫലസ്തീൻ വിഷയത്തിൽ പരിഹാരമല്ല. അധിനിവേശത്തിനു കീഴിൽ രാജ്യം പോലുമില്ലാതെ ദുരിത സാഹചര്യങ്ങളിൽ കഴിയുന്ന ഫലസ്തീനികളാണ് ഇവിടുത്തെ കാതലായ വിഷയമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 

September 16, 2020, 22:25 pm

Advertisement

Advertisement