ലോസ് ആഞ്ചലസ്: ലോകമാകെ കൊറോണ പരക്കുന്നതിനിടെ ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയ്ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള് കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2008ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സൊലാസ് എന്ന ചിത്രത്തിൽ കാമിലെ മോൺടെസ് എന്ന സുപ്രധാന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 2013ലെ ഒബ്ലിവിയൻ എന്ന ചിത്രത്തിലും 40കാരിയായ ഒൾ കുര്യലെൻകോ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
‘കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് മുറിയില്‍ അടച്ചിരിക്കുകയാണ്. ഒരാഴ്ചയായി എനിക്ക് സുഖമില്ലായിരുന്നു. പനിയും ക്ഷീണവുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നിങ്ങൾ സ്വയം ശ്രദ്ധിക്കുക. സ്ഥിതിഗതികളെ ഗൗരവമായി കാണുക-’ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെ മരിച്ചത് 6000 ത്തിലേറെ പേരാണ് മരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചുിരുന്നു.
യൂറോപ്പിലാണ് കൊവിഡ്-19 നിലവില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്. ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമായി തുടരുന്നത്. ചൈന, ഇറ്റലി, ഇറാന്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് സ്പെയിനിലാണ്.