29 Saturday
February , 2020
3.48 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ഓഫീസില്‍ വച്ച് പെണ്‍കുട്ടിയുമായി കേണലിന്റെ സെക്സ് സഹപ്രവര്‍ത്തകര്‍ പകർത്തി: സംഭവം സൈന്യത്തില്‍ കൊടുങ്കാറ്റായി; അന്വേഷണത്തിന് ഉത്തരവ്


ന്യൂഡല്‍ഹി: കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ സഹപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്തത് സൈന്യത്തില്‍ കൊടുങ്കാറ്റാവുന്നു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സൈനിക ആസ്ഥാനത്ത് താല്‍ക്കാലിക ജീവനക്കാരിയായ സിവിലിയന്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് രണ്ടുജവാന്‍മാരാണ് മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്തത്. 

 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പുള്ള സംഭവം പുറത്തുവന്നതോടെയാണ് സൈന്യത്തെ പിടിച്ചുലച്ചത്. സെക്സിലേർപ്പെട്ടത് പഞ്ചാബിലെ അബോഹറില്‍ കമാന്‍ഡര്‍ ആയിരുന്നു സൈനികനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം വിരമിക്കുകയുണ്ടായി.

 

രജ്പുതാന റൈഫില്‍സിലെ രണ്ടു ജവാന്‍മാരാണ് കേണലിന്റെ ലൈംഗികകേളി മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ഇതറിഞ്ഞ കേണല്‍ രണ്ടു ജവാന്‍മാര്‍ക്കും എതിരെ പ്രതികാര നടപടി തുടങ്ങി. എന്നാല്‍, കേണലിന്റെ നടപടിക്കെതിരെ ജവാന്‍മാര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്താവുന്നത്. 

 

തങ്ങളെ ഉപദ്രവിക്കുന്ന കേണലിനെ പാഠം പഠിപ്പിക്കാനാണ് അദ്ദേഹത്തിന്റെ കാമകേളി റെക്കോര്‍ഡ് ചെയ്തതെന്നും ജവാന്‍മാര്‍ കേന്ദ്രമന്ത്രിക്ക് എഴുതി. കേണല്‍ വിരമിച്ചിട്ടുണ്ടെങ്കിലും സൈനിക നിയമമനുസരിച്ച് അദ്ദേഹം സൈനികകോടതിയുടെ വിചാരണയ്ക്ക് വിധേയമാവണം. ജവാന്‍മാരുടെ നടപടി സംബന്ധിച്ചും സൈനിക കോടതി അന്വേഷിക്കും.

February 11, 2020, 10:43 am

Advertisement