7 Tuesday
July , 2020
6.25 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

ജിദ്ദ വിമാനത്താവളത്തിൽ സൗജന്യ ഓട്ടോമാറ്റിക് ട്രെയിൻ സർവീസിനു തുടക്കം



ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ യാത്രക്കാർക്ക് സൗജന്യ ഓട്ടോമാറ്റിക് ട്രെയിൻ സർവീസ് ഏർപ്പെടുത്തിയതായി വിമാനത്താവള അധികൃതർ. ഇന്നുമുതലാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്.

 

 

ചെക്ക് ഇൻ സോണിൽ നിന്ന് വരുന്നതും പോവുന്നതുമായ അന്താരാഷ്ട്ര യാത്രികരെ അന്താരാഷ്ട്ര ട്രാവൽ ലോഞ്ചിലേക്കും ഇവിടെ നിന്നും തിരിച്ചും കൊണ്ടുപോവുന്നതാണ് പ്രസ്തുത ട്രെയിൻ സർവീസ്. ആയിരം മീറ്റർ നീളമുള്ള കൺവയർ ട്രാക്കിലൂടെ മണിക്കൂറിൽ നാലായിരം യാത്രികർക്ക് സഞ്ചരിക്കാനാവും. രണ്ടുട്രാക്കുകളും രണ്ടുസ്റ്റേഷനുകളുമാണ് ഓട്ടോമാറ്റിക് ട്രെയിൻ സർവീസിന് ഏർപ്പെടുത്തിയിരിക്കുന്നത്. 65 യാത്രികരെ വീതം ഉൾക്കൊള്ളാൻ കഴിയുന്ന പത്ത് കാബിനുകളാണ് ഈ ട്രാക്കിലൂടെ സഞ്ചരിക്കുക. രണ്ടുസ്റ്റേഷനുകൾക്കിടയിലുള്ള യാത്രാദൂരം 85 സെക്കന്റുകൊണ്ട് ട്രെയിൻ പിന്നിടും.

 

 

എയർ കണ്ടീഷനർ, റേഡിയോ, ഇൻഫർമേഷൻ സംവിധാനം, ഫയർ അലാം സംവിധാനം, എമർജൻസി എക്സിറ്റ് തുടങ്ങി സർവ സജ്ജീകരണങ്ങളും ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വളരെക്കുറച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമാണ് ഓട്ടോമാറ്റിക് ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളൂവെന്ന് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ ജനറൽ ഇസ്സാം നൂർ വ്യക്തമാക്കി.

 

 

പുതിയ വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ പ്രതിവർഷം മൂന്നുകോടി യാത്രക്കാരാണ് വന്നുപോവുന്നത്. മൂന്നാം ഘട്ടം പൂർത്തിയായാൽ ഇന്ത് 8 കോടിയായി ഉയരും. 810000 ചതുരശ്ര മീറ്ററിലാണ് വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കായുള്ള പാസഞ്ചർ ലോഞ്ച് നിർമിച്ചിരിക്കുന്നത്.

 

June 22, 2020, 22:19 pm

Advertisement