8 Wednesday
April , 2020
3.35 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

യുവന്റസ് താരം ഡാനിയേലെ റൂ​ഗാനിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു; ക്രിസ്റ്റ്യാനോ അടക്കമുള്ളവർ നിരീക്ഷണത്തിൽ


റോം: പ്രശസ്​ത ഇറ്റാലിയൻ ഫുട്​ബാൾ ക്ലബായ യുവന്റസ് താരം ഡാനിയേലെ റൂഗാനിക്ക്​ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുവന്റസിന്റെ ഡിഫൻഡറായ റൂഗാനിയുടെ ആരോഗ്യനില തൃപ്​തകരമാണെന്നും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും​ ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 

 

ഐസൊലേഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ്ബ് വ്യക്തമാക്കി. താരവുമായി അടുത്തിടപഴകിയ മറ്റുള്ളവരെ കണ്ടെത്താനുള്ള അതി തീവ്രശ്രമം തുടരുകയാണ്​. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം യുവന്റസിലെ മറ്റ്​ താരങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. 

 

തന്റെ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരാധകരോട് റൂഗാനി പറഞ്ഞു. കൊവിഡ് 19 നേരിടാനുള്ള ശ്രമങ്ങളോട്​ എല്ലാവരും സഹകരിക്കണമെന്നും താരം ആവശ്യപ്പെട്ടു. 

 

അതേസമയം, അടച്ചിട്ട സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്റര്‍മിലാനെതിരായ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. കൊറോണ വൈറസ്​ ഇറ്റലിയിൽ അപകടരമാംവിധം പടർന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം രാജ്യമായ പോർച്ചുഗലിലാണെന്ന റിപ്പോർട്ടുകളുമുണ്ട്​.

March 12, 2020, 11:09 am

Advertisement