30 Saturday
May , 2020
7.12 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

കെടിഎം 790 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍


കെടിഎം 790 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.63 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. 373 സിസിയില്‍ അധികമുള്ള ഒരു വാഹനം ആദ്യമായാണ് ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 189 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 6 സ്പീഡ് ഗിയര്‍ ബോക്‌സ് ഉള്ള വാഹനത്തിന് 799 സിസിയാണ് എന്‍ജിന്‍ ശക്തി.

 

ആദ്യഘട്ടത്തില്‍ 100 വാഹനങ്ങള്‍ മാത്രമാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുക. തുടര്‍ന്ന് ബിഎസ് 6 മാനദണ്ഡമനുസരിച്ചുള്ള വാഹനങ്ങളാവും പുറത്തിറക്കുക.

 

കെടിഎമ്മിന്റെ ആഗോളവിപണിയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്ന് കമ്പനിയുടെ വളര്‍ച്ചാ നിരക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 40 ശതമാനം വളര്‍ച്ചയാണ് കെടിഎമ്മിന് ഇന്ത്യയിലുണ്ടായത്. 2012ലാണ് കെടിഎം ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

 

September 23, 2019, 14:00 pm

Advertisement