25 Wednesday
May , 2022
7.22 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

കാളച്ചേകോൻ റിലീസിന് തയ്യാറായി


കാളപൂട്ടിന്റെ യഥാർത്ഥ സംഭവ കഥയ്ക്ക് ചുരുളഴിയുന്ന സിനിമ കാളച്ചേകോൻ റിലീസിന് തയ്യാറായി.ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കാളപൂട്ടിന്റെ വിശ്വാസങ്ങളും,ഗ്രാമീണ കാഴ്ചകളും പശ്ചാത്തലമാകുന്ന സിനിമയാണ് കാളച്ചേകോൻ.

 

ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉദ്യോഗജനകമായ സംഭവവികാസങ്ങളും, ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും കാളച്ചേകോൻ എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു. വീറും വാശിയും നിറഞ്ഞ കാളപ്പോര് മത്സരവും ഒപ്പംതന്നെ നാടൻ സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

 

പാലക്കാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിൽ കുളിർമയോടെ കൂടിയ പ്രണയകഥയും ചിത്രത്തിലുണ്ട്. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടർ ജ്ഞാനദാസ് ചിത്രം നിർമ്മിക്കുന്നു. രചനയും സംവിധാനവും കെ എസ് ഹരിഹരൻ നിർവഹിക്കുന്നു.കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് സംഗീതം പകർന്നിരിക്കുന്നു. ഡി ഓ പി ടി എസ് ബാബു. എഡിറ്റിംഗ് ഷമീർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ശാന്തിജ്ഞാനദാസ്.

 

ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് നായകനായ ചിത്രത്തിൽ ആരാധ്യ സായ് നായികയാവുന്നു. കൂടാതെ മണികണ്ഠൻ ആചാരി, ദേവൻ, ഇന്ദ്രൻസ്, സുധീർ കരമന, ഭീമൻരഘു, നിർമൽപാലാഴി, കബീർ, പ്രദീപ്, ഗീതാ വിജയൻ എന്നിവരും അഭിനയിക്കുന്നു. പാലക്കാട്,നെന്മാറ, പോത്തുണ്ടി,ആലത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രീകരണം പൂർത്തിയായത്.

 

ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജയചന്ദ്രൻ, സിത്താര,ഗിരീഷ്ജ്ഞാനദാസ്, നടൻ ഭീമൻ രഘു എന്നിവരാണ്. പശ്ചാത്തല സംഗീതം ശരത്ചന്ദ്രൻ. കലാസംവിധാനം ജീമോൻ. മേക്കപ്പ് ജയമോഹൻ. കൊറിയോഗ്രാഫി കൂൾ ജയന്ത്. ആക്ഷൻ റൺ രവി.ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനീഷ്നെന്മാറ. കോസ്റ്റ്യൂം അബ്ബാസ്പാണാവള്ളി. പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്. സ്റ്റീൽസ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം. പി ആർ ഒ എംകെ ഷെജിൻ ആലപ്പുഴ.

January 09, 2022, 16:56 pm

Advertisement

Advertisement