13 Thursday
August , 2020
10.40 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കന്നഡ നടൻ സുശീൽ ​ഗൗഡ ആത്മഹത്യ ചെയ്തു


പ്രമുഖ കന്നഡ സിനിമ‌- സീരിയൽ താരവും ഫിറ്റ്നസ് ട്രെയിനറുമായിരുന്ന സുശീൽ ഗൗഡ (30)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.  മാണ്ഡ്യയിലെ വസതിയിലാണ് സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു. ഈയടുത്ത് സിനിമയിലും സുശീല്‍ അഭിനയിച്ചു.

 

ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. സുശീൽ ഗൗഡയുടെ മരണത്തിൽ കന്നഡ ടിവി- സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

 

സുശീലിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് നടന്‍ അമിത രംഗനാഥ് പറഞ്ഞു. ഏറെ ദുഖകരമായ വാര്‍ത്തയെന്നാണ് അനന്തപുര സീരിയലിന്റെ സംവിധായകന്‍ അനുശോചന സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടത്.

 

മൂന്നാഴ്ചക്കിടെ രണ്ടാമത്തെ നടനാണ് ആത്മഹത്യ ചെയ്യുന്നത്. ജൂൺ 14ന് പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുതിനെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.  മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിലാണ് 34കാരനായ നടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 14ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട കാര്യം വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ അറിയിച്ചത്. 

July 08, 2020, 21:27 pm

Advertisement

Advertisement