24 Friday
September , 2021
10.46 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ക്രിസ്തുമതം വിട്ട് കൂടുതൽ പേരും പോയത് ഹിന്ദുമതത്തിലേക്ക്; കുപ്രചരണങ്ങൾ പൊളിച്ച് സർക്കാർ രേഖ


 

തിരുവനന്തപുരം: ലൗ ജിഹാദ് നാർകോട്ടിക് ജിഹാദ് തുടങ്ങിയ സംഘ്പരിവാർ കുപ്രചരണങ്ങൾ ഏറ്റുപിടിച്ച് രം​ഗത്തെത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാദം പൊളിച്ച് സർക്കാർ രേഖ. സംസ്ഥാനത്ത് 2021 ജനുവരി മുതൽ ജൂലൈ അവസാനം വരെ നടന്ന മതംമാറ്റങ്ങളിൽ, ക്രിസ്തു മതം ഉപേക്ഷിച്ചവർ അധികവും പോയത് ഹിന്ദു മതത്തിലേക്കാണെന്ന് ഗസറ്റ് രേഖകൾ വ്യക്തമാക്കുന്നു. 

 

സർക്കാരിന്റെ ഗസറ്റിലെ വിജ്ഞാപനമാണ് സംസ്ഥാനത്തെ പേര് മാറ്റം, മതംമാറ്റം തുടങ്ങിയ നടപടികളുടെ അവസാന പടി. അതിനാൽ തന്നെ നിലവിൽ ലഭ്യമായ ഏറ്റവും ആധികാരികമായ രേഖയാണ് സംസ്ഥാന സർക്കാർ ഗസറ്റ്. ഈ രേഖകൾ പരിശോധിക്കുമ്പോൾ ഇക്കാലയളവിൽ ആകെ 449 പേരാണ് മതംമാറിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

 

ഹിന്ദുമതത്തിലേക്കാണ് കൂടുതൽ മതംമാറ്റം നടന്നിട്ടുള്ളത്. 2021 ജനുവരി മുതൽ ജൂലൈ അവസാനം വരെ മതംമാറിയവരിൽ 181 ആളുകൾ ഹിന്ദുമതത്തിലേക്കാണ് പോയത്. ക്രിസ്തു മതത്തിൽ നിന്നും ഇസ്‌ലാം മതത്തിൽ നിന്നുമാണ് ഇത്രയും പേർ ഹിന്ദുമതത്തിലേക്ക് പോയത്. ഇതിൽ തന്നെ 166 പേർ ക്രിസ്തു മതം വിട്ടുപോയവരാണ്. 15 പേരാണ് ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പോയത്. 

 

ആകെ 211 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് ഇക്കാലയളവിൽ മറ്റ് മതങ്ങളിലേക്ക് മാറിയത്. ഇവരിൽ 45 പേരാണ് ഇസ്‌ലാം മതത്തിലേക്ക് പോയത്. മതംമാറിയവരിൽ 145 പേർ ദലിത് ക്രൈസ്തവരാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഹിന്ദുമതത്തിലേക്ക് മാറിയ ക്രൈസ്തവരിൽ 122 പേരും ക്രിസ്ത്യൻ പുലയ, ക്രിസ്ത്യൻ സാംബവ, ക്രിസ്ത്യൻ ചേരമർ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇതിലധികവും കുടുംബത്തോടെ മതംമാറിയവരാണ്. 

 

അതേസമയം, ഇസ്‌ലാം മതവിശ്വാസത്തിലേക്ക് പോയവരിൽ പകുതിയിലധികം ക്രൈസ്തവരും പുരുഷന്മാരുമാണെന്നാണ് നിഗമനം. ഹിന്ദുമതത്തിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്- 220 പേർ. 105 പേർ ക്രിസ്തുമതവും 115 പേർ ഇസ്‌ലാമും സ്വീകരിച്ചു. ഇക്കാലയളവിൽ ഇസ്‌ലാം മതം ഉപേക്ഷിച്ചത് ആകെ 18 പേരാണ്. 15 പേർ ഹിന്ദുമതത്തിലേക്കും മൂന്ന് പേർ ക്രിസ്തുമതത്തിലേക്കുമാണ് മാറിയത്. 

 

ഈ രേഖകൾ www.gazette.kerala.gov.in എന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ ഗസറ്റ് രേഖകളിൽ നിന്നും ഈ കണക്കുകൾ ആർക്കും ഏതുസമയവും പരിശോധിക്കാനാവും. 

September 13, 2021, 22:51 pm

Advertisement

Advertisement