24 Monday
February , 2020
4.50 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു


കോഴിക്കോട്:നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. സമാപന സമ്മേളനം ജെ.സി.ബി പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.എ.പ്രദീപ്കുമാര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2020 കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു.

2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ നടത്തി.ബാബു പറശ്ശേരി, എം.രാധാകൃഷ്ണന്‍, ബാബുരാജ്, തോമസ് മാത്യു, വി.വേണു ഐഎഎസ്,പി. ബാലകിരണ്‍ ഐഎഎസ്, എ.വി.ജോര്‍ജ്ജ് ഐപിഎസ്, അശ്വിനി പ്രതാപ്, ഷാജഹാന്‍ മാടമ്പാട് എന്നിവര്‍ പ്രഭാഷണം നടത്തി.

റിയാസ് കോമു, എ ആർ വിനോദ് സിറിയക്, ഹെമാലി സോധി,എ.കെ.അബ്ദുല്‍ ഹക്കീം,കെ.വി.ശശി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നതാണ്. January 20, 2020, 13:30 pm

Advertisement