മലയാളി യുവാവിന് ജനിതക ശാസ്ത്രത്തിൽ വിദേശത്ത് അംഗീകാരം. മലപ്പുറം പട്ടർകടവ് സ്വദേശി മിഹ്രിസ് നടുത്തൊടിയാണ് നെതെർലാന്റിലെ വാഗണിങ്കൻ യൂണിവേഴ്സിറ്റിയിൽനിന്നും ജനിതക ശാസ്ത്ര ഗവേഷണത്തിന് ഡിസ്റ്റിങ്ഷനോടെ ഡോക്ടറേറ്റ് നേടിയത്.
സൂക്ഷ്മ ആൽഗകളിൽ ജനിതക പരിവർത്തനത്തിലൂടെ ജൈവ ഇന്ധനം സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയിൽ നൂതന സാധ്യതകൾ നിർദേശിക്കുന്ന ഗവേഷണത്തിനാണു പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രത്യേക പ്രശംസയോടെ ഡോക്ടറേറ്റ് ലഭിച്ചത്.
മിഹ്രിസ് ഇപ്പോൾ ബ്രിട്ടനിൽ ഗവേഷണം തുടരുകയാണ് . യുഎഇയിൽ എൻജിനീയറായ നടുത്തൊടി സലീമിന്റെയും അസ്മത് ജഹാന്റെയും മകനാണ്. ഷിജിഷ ഹാജറാ ഖാലിദ് ആണ് മിഹ്രിസിന്റെ ഭാര്യ.
December 16, 2021, 14:58 pm