28 Thursday
October , 2021
5.31 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു


 

നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായി പ്രസവിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കുഞ്ഞിനെ ബന്ധുക്കൾ വിറ്റു. നാ​ഗ്പൂരിലെ കോട്​വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം. 16കാരിയുടെ രണ്ട്​ മാസം പ്രായമായ പെൺകുഞ്ഞിനെയാണ് ബന്ധു 90,000 രൂപയ്ക്ക് വിറ്റത്.

 

കുഞ്ഞിനെ ദത്ത് നൽകാനെന്ന വ്യാജേന പെൺകുട്ടിയിൽ നിന്ന് എടുത്തുകൊണ്ടുപോയ ശേഷം വിൽക്കുകയായിരുന്നു. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ​ ഇടപെട്ട കോട്​വാലി പൊലീസ്​ രണ്ട് ദിവസം നീണ്ട തിരച്ചിലിനും നാടകീയ സംഭവങ്ങൾക്കും ശേഷം കുഞ്ഞിനെ കണ്ടെത്തി. ബന്ധു തന്‍റെ കുഞ്ഞിനെ 90,000 രൂപയ്ക്ക്​ വിറ്റതായി പീഡനത്തിനിരയായ പെൺകുട്ടി പൊലീസിന് മൊഴി നൽകി.

 

അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനും ഏതെങ്കിലും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റാനും വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട്​ ആവശ്യപ്പെട്ടു. 'അനധികൃത സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മനുഷ്യക്കടത്തിന്‍റെ ഗണത്തിലാണ്​ ഇത്​ പെടുത്തുക'- ജില്ല ചൈൽഡ്​ പ്രൊട്ടക്ഷൻ ഓഫീസർ മുഷ്​താഖ്​ പത്താൻ പറഞ്ഞു.

 

കുഞ്ഞിനെ വാങ്ങിയ സ്​ത്രീക്ക്​ ബന്ധു 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്​. കുഞ്ഞ് നിരവധി പേരിലൂടെ കൈമാറിപ്പോയിരുന്നു. ഇതിനു പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. സംഭവത്തിൽ​ അനധികൃത ദത്തെടുക്കൽ മാഫിയയുടേയും മനുഷ്യക്കടത്ത്​ സംഘത്തിന്റേയും പങ്ക് പൊലീസ്​ അന്വേഷിച്ച്​ വരികയാണ്​.

 

മേയിലാണ്​ 16കാരി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്​. ഇതിൽ അയൽവാസിയായ 16കാരനെതിരെ കോട്​വാലി പൊലീസ്​ സ്റ്റേഷനിൽ ബലാത്സം​ഗ കേസ്​ രജിസ്റ്റർ ചെയ്​തു. ജൂലൈ അവസാനമാണ്​ 16കാരി പെൺകുഞ്ഞിന്​ ജന്മം നൽകിയത്​. പിതാവ്​ നേരത്തെ മരിക്കുകയും മാതാവ്​ ഉപേക്ഷിക്കുകയും ചെയ്​തതോടെ ബന്ധുക്ക​ൾക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.

September 24, 2021, 19:17 pm

Advertisement

Advertisement