16 Thursday
July , 2020
9.44 PM
livenews logo
flash News
പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു കൊറോണ: യുഎഇ മൂന്നാം​ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി ഖത്തറിൽ കൊറോണ തീവ്രവ്യാപനം അവസാനിച്ചുവെന്ന് സൂചന; രോ​ഗികളുടെ എണ്ണത്തിൽ വൻ കുറവ്

വളഞ്ഞവഴി മാതൃക ഏറ്റെടുത്ത് കുറ്റ്യാടിയും നരിക്കുനിയും; ബിജെപി ന്യായീകരണ പരിപാടിക്കെതിരെ കടകളച്ച് പ്രതിഷേധം


മതാടിസ്ഥാനത്തിലുള്ള പൗര വിഭജനത്തിനായി മോദി- അമിത് ഷാ സർക്കാർ പാസ്സാക്കിയ പൗരത്വഭേദ​ഗതി നിയമത്തെ ന്യായീകരിക്കാൻ എത്തിയ ബിജെപിക്കാരെ ഹർത്താൽ മാതൃകയിൽ പ്രതിഷേധിച്ച് നാണംകെടുത്തിയോടിച്ച വളഞ്ഞവഴിക്കാരുടെ മാതൃക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. കോഴിക്കോട് കുറ്റ്യാടിയിലെയും നരിക്കുനിയിലേയും നാട്ടുകാരാണ് ഇന്ന് ഈ മാതൃക അതേപടി പയറ്റിയത്. 

ഇന്നു വൈകീട്ട് സംഘടിപ്പിച്ച ബിജെപി ജനജാ​ഗ്രതാ സദസ്സിനോട് മുന്നോടിയായിട്ടായിരുന്നു നാട്ടുകാർ സർവ കടകളും അടച്ച് ന്യായീകരണ വാദികളെ വരവേറ്റത്. കുറ്റ്യാടി പോലൊരു വലിയ പട്ടണത്തിൽ ബിജെപിക്ക് ഇത്തരമൊരു അപ്രതീക്ഷിത തിരിച്ചടി ലഭിച്ചത് ബിജെപിക്ക് ശക്തമായ കരണത്തടിയായി. 

കുറ്റ്യാടിയിലെ ജനജാ​ഗ്രതാ സദസ്സിന്റെ വേദിക്ക് തൊട്ടടുത്ത കടയ്ക്കു മുകളിൽ 'ഷൂ നക്കരുത്' എന്ന ബോർഡ് സ്ഥാപിച്ചതും ശ്രദ്ധേയമായി. കടകളടച്ചതു കൂടാതെ നാട്ടുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു മാറി വീട്ടിൽ പോവുകയും ചെയ്തു. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബിജെപി നേതാവ് എം ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുക്കാനിരുന്ന പ്രമുഖ നേതാക്കള്‍. നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വൈകീട്ട് മൂന്നിനായിരുന്നു രാഷ്ട്ര രക്ഷാറാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചിന് കുറ്റ്യാടിയില്‍ വച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാൽ ന്യായീകരണ പരിപാടി സംഘടിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ നാട്ടുകാർ ഒന്നാകെ ബിജെപിയെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

മാത്രമല്ല, നരിക്കുനിയിൽ സംഘടിപ്പിച്ച ജനജാ​ഗ്രതാ പരിപാടിയിൽ വേദിയിൽ ആകെ രണ്ടു പേരും സദസ്സിൽ നാലു പേരും മാത്രമാണ് ഉണ്ടായിരുന്നത്. നാളെ നന്മണ്ടയിലും സമാന രീതിയിൽ ബഹിഷ്കരണ പ്രതിഷേധം നടത്താൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പരിപാടി തീരുമാനിക്കുമ്പോൾ തന്നെ നാട്ടുകാരിൽ നിന്നും ഇത്തരമൊരു പ്രതിഷേധം ഉണ്ടാവുന്നത് ബിജെപിയെ കുറച്ചൊന്നുമല്ല നാണംകെടുത്തിയിരിക്കുന്നത്. പൗരത്വഭേദ​ഗതി നിയമത്തെ ജനാധിപത്യ വിശ്വാസികൾ എങ്ങനെയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ ബഹിഷ്കരണങ്ങൾ. ഇന്നലെ തിരുവനന്തപുരത്ത് ​ഗൃഹസമ്പർക്കത്തിനെത്തിയെ ബിജെപി നേതാവ് അബ്ദുല്ലക്കുട്ടിയെ നാട്ടുകാർ തടഞ്ഞതും പാർട്ടിക്ക് ഷോക്കായിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ പ്രതിഷേധ രീതി വ്യാപിക്കുമെന്നാണ് വിവരം.

കഴിഞ്ഞദിവസമാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി നിവാസികളാണ് പട്ടാപ്പകൽ ബിജെപിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇരുട്ടടി നൽകിയത്. വൈകീട്ട് നാലരയ്ക്കായിരുന്നു പരിപാടി. വളഞ്ഞവഴിയിൽ പൗരത്വനിയമം വിശദീകരിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെയാണ് ബിജെപി കൊണ്ടുവന്നത്. എന്നാൽ എല്ലാ നാട്ടുകാരും കടകളച്ചും ജങ്ഷനിൽ നിന്ന് വിട്ടുനിന്നുമാണ് ബിജെപിയേയും എം ടി രമേശിനേയും വരവേറ്റത്. ഏകദേശം 200ഓളം കടകളാണ് വളഞ്ഞവഴിയിലുള്ളത്.

ഇതു കൂടാതെ, എമ്പതോളം വരുന്ന ഓട്ടോ- ടാക്സി ഡ്രൈവർമാർ വാഹനത്തിൽ നിരത്തിലിറക്കിയില്ല. ഇതോടെ പുറത്തുനിന്നും പ്രവർത്തകരെ വരുത്തിയാണ് ബിജെപി പരിപാടി നടത്തിയത്. രാജ്യമൊട്ടാകെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ​ഗത്യന്തരമില്ലാതെ ബിജെപി ന്യായീകരണ ക്യാംപയിനുമായി രം​ഗത്തെത്തിയത്. വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്തും പൊതുസമ്മേളനം സംഘടിപ്പിച്ചും മിസ്ഡ്കോൾ ക്യാംപയിൻ സംഘടിപ്പിച്ചുമൊക്കെ പതിനെട്ടടവും പയറ്റവെയാണ് വിവിധ നാടുകളിൽ നിന്നുമുണ്ടാവുന്ന ഇത്തരമൊരു ​ഗംഭീര തിരിച്ചടി. 

ഡൽഹിയിലെ ലജ്പത് ന​ഗറിലെ ഒരു കോളനിയിൽ ​ഗൃഹസമ്പർക്കത്തിനെത്തിയ അമിത്ഷായെ മലയാളിയടക്കമുള്ള രണ്ട് പെൺകുട്ടികൾ ​ഗോബാക്ക് വിളിച്ച് തിരിച്ചോടിച്ചത് ബിജെപിക്ക് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. കേരളത്തിലും ​ഗൃഹസമ്പർക്കത്തിനിടെ പല പ്രമുഖരിൽ നിന്നുപോലും ബിജെപിക്ക് വിമർശനം ഏൽക്കേണ്ടിവന്നിരുന്നു.

സാഹിത്യകാരൻ ജോർജ് ഓണക്കൂർ തന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിട്ട് എതിർപ്പറിയിച്ചതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ ഈ വ്യത്യസ്ത പ്രതിഷേധത്തിന് വൻ കൈയടിയാണ് ലഭിക്കുന്നത്. 

 

January 13, 2020, 19:15 pm

Advertisement