8 Wednesday
April , 2020
5.42 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി


പൗരത്വ നിയമഭേദ​ഗതിക്കും പൗരത്വ രജിസ്ട്രേഷനുമെതിരേ കനത്ത പ്രതിഷേധങ്ങൾക്കുന്ന രാജ്യതലസ്ഥാനത്ത് ദേശസുരക്ഷാ നിയമപ്രകാരം സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുക്കുന്നതിന് ഡൽഹി പോലിസ് കമ്മീഷണർക്ക് ​ലഫ്റ്റനന്റ് ​ഗവർണർ അനിൽ ബൈജാൽ അധികാരം നൽകി. ദേശസുരക്ഷയ്ക്കോ  നിയമപാലനത്തിനോ ഭീഷണിയാണെന്നു തോന്നിയാൽ വ്യക്തികളെ മാസങ്ങളോളം കരുതൽ തടങ്കലിൽ വയ്ക്കാൻ അധികാരം നൽകുന്ന നിയമമാണിത്.

 

ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ മൂന്നുമാസത്തേക്കാണ് ഡൽഹിയിൽ രാജ്യസുരക്ഷാ നിയമം നടപ്പാക്കുകയെന്ന് ​അറിയിപ്പിൽ പറയുന്നു. ലഫ്റ്റനന്റ് ​ഗവർണർ അനുമതി നൽകിയതിനെ തുടർന്ന് ജനുവരി പത്തിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങിയത്.

 


അതേസമയം ഇടയ്ക്കിടെയുള്ള പതിവ് ഉത്തരവ് മാത്രമാണിതെന്നും നിലവിലെ സാഹചര്യവുമായി ഇതിനു ബന്ധമില്ലെന്നുമാണ് ഡ‍ൽഹി പോലിസിന്റെ പ്രതികരണം.

 

പൗരത്വ നിയമഭേദ​ഗതിക്കെതിരേ രാജ്യത്ത് ആദ്യമായി എതിർപ്പുയർന്ന ജാമിഅ മില്ലിയ ഇസ് ലാമിയയിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. വിദ്യാർഥികൾക്കു നേരെ വെടിയുതിർക്കുകയും ബസ്സുകൾക്ക് തീയിടുകയും ചെയ്ത പോലിസ് സംഘത്തിൽ സിവിൽ ഡ്രസിലുള്ള നിരവധി യുവാക്കൾ അഴിഞ്ഞാടിയതും പുറത്തുവരികയുണ്ടായി.

 

കൊടുംതണുപ്പിനെ പോലും അവ​ഗണിച്ച് ഷഹീൻ ബാ​ഗിൽ രണ്ടുമാസത്തിലധികമായി വീട്ടമ്മമാർ നടത്തിവരുന്ന കുത്തിയിരിപ്പ് സമരം ദിനംപ്രതി ശക്തമാവുന്നതിനിടെയാണ് ദേശസുരക്ഷാ നിയമ പ്രകാരം ജനങ്ങളെ കസ്റ്റഡിയിലെടുക്കാനുള്ള അധികാരം ​ഗവർണർ പോലിസിന് അനുവദിച്ചിരിക്കുന്നത്.

January 18, 2020, 08:36 am

Advertisement