17 Tuesday
September , 2019
2.15 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

കരിപ്പൂര്‍ വിമാനത്താവളം: നഷ്ടപ്പെട്ട സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് എം.ഡി.എഫ്

September 10, 2019, 21:21 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2015 ഏപ്രില്‍ 30ന് മുമ്പ് നിലവിലുണ്ടായിരുന്ന ദുബയ്-കരിപ്പൂര്‍ എമിറേറ്റ് എയറിന്റെയും എയര്‍ ഇന്ത്യയുടെ കാലിക്കറ്റ് ജിദ്ദ സര്‍വീസ് നടത്തിയിരുന്ന ജംബോ 747-400 വിമാനങ്ങളുടെയും സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് നല്‍കിയ നിവേദനത്തില്‍ എംഡിഎഫ് ആവശ്യപ്പെട്ടു.

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് വേണമെന്നും, കരിപ്പൂര്‍ - ഡല്‍ഹി നേരിട്ടുള്ള സര്‍വീസും, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ സൃഷ്ടിക്കണമെന്നും മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

 

കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രധാനപ്പെട്ട ചില സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും എം.ഡി.എഫ് ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. കേരള സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ച നിലമ്പൂര്‍ - നഞ്ചന്‍ങ്കോട് റെയില്‍പ്പാത, എയിംസ് ആശുപത്രി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.

 

മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീര്‍, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.സെയ്ഫുദിന്‍, ചീഫ് കോ ഓഡിനേറ്റര്‍ ടി.പി.എം.ഹാഷിറാലി, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഷൈക്ക് ഷാഹിദ്, ഖജാഞ്ചി വി.പി.സന്തോഷ് കായക്കൊടി, വി.അരുണ്‍കുമാര്‍, ശാഫി ചേലാമ്പ്ര തുടങ്ങിയവര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രിയുമായി നടന്ന കൂടികാഴ്ചയില്‍ സംബന്ധിച്ചു.

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ തിരിച്ചുവരാനും തന്മൂലം ഹജ്ജ് സര്‍വീസ് പുന:സ്ഥാപിക്കാനും ഇടപെടല്‍ നടത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരന് എം.ഡി.എഫ് സംഘം നന്ദി അറിയിച്ചു.

 

September 10, 2019, 21:21 pm