28 Thursday
October , 2021
4.16 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ പിന്തള്ളി മഹാരാഷ്ട്ര



കൊറോണ വൈറസ് ബാധ ആദ്യമായി റിപോർട്ട് ചെയ്ത ചൈനയെ പിന്തള്ളി മഹാരാഷ്ട്ര. ഇന്ത്യയിൽ റിപോർട്ട് ചെയ്ത രണ്ടരലക്ഷത്തിലേറെ വൈറസ് ബാധകളിൽ 86000ത്തോളം പേർ സാമ്പത്തിക തലസ്ഥാനം ഉൾക്കൊള്ളുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലാണ്. 3060 പേർ രോ​ഗം ബാധിച്ച് ഇതുവരെ ഇവിടെ മരണപ്പെട്ടു. 39314 പേർ രോ​ഗമുക്തരാവുകയും ചെയ്തു.

 

ചൈനയിൽ ഇതുവരെ 83040 പേർക്കാണ് വൈറസ് ബാധിച്ചത്. ഇവിടെ 4634 മരണങ്ങളും നടന്നു. 65 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. 143 കോടിയിലേറെ ജനങ്ങളാണ് ചൈനയിലുള്ളത്. 138 കോടിയോളം ജനങ്ങളുള്ള ഇന്ത്യയിൽ 258090 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴായിരത്തോളം പേർ മരണത്തിനു കീഴടങ്ങി.

 

 

ആ​ഗോളതലത്തിൽ വൈറസ് ബാധയിൽ ഇന്ത്യയുടെ സ്ഥാനം ആറും ചൈനയുടേത് 18ഉം ആണ്. 20 ലക്ഷത്തിലേറെ വൈറസ് ബാധ റിപോർട്ട് ചെയ്ത അമേരിക്കയാണ് പട്ടികയിൽ മുന്നിൽ. ഇവിടെ 112469 മരണങ്ങൾ നടന്നു. 33 കോടിക്കു മുകളിലാണ് അമേരിക്കയിലെ ജനസംഖ്യ.

 

June 08, 2020, 16:54 pm

Advertisement

Advertisement