13 Thursday
August , 2020
10.04 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ബക്രീദ് ദിനത്തിൽ ​ഗോമാംസം വിറ്റെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ചുറ്റിക കൊണ്ടടക്കം ക്രൂരമായി ആക്രമിച്ച് ​ഗോരക്ഷാ സേന


ന്യൂഡല്‍ഹി: ​ദാദ്രി കൊലപാതകത്തിന് സമാനമായി ഡൽഹിയിൽ ബീഫിന്റെ പേരില്‍ മുസ്‌ലിം യുവാവിന് നേരേ ആക്രമണവുമായി ഗോരക്ഷാ സംഘം. ഡല്‍ഹി ​ഗുർ​ഗാവിനടുത്താണ് സംഭവം. ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന ലുക്ക്മാൻ എന്ന യുവാവിനെയാണ് ഗോരക്ഷാ സേന ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും മര്‍ദിച്ചവശനാക്കിയത്. 

 

പൊലീസടക്കം നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും കാഴ്ചക്കാരായി നോക്കിനിൽക്കുകയല്ലാതെ യുവാവിനെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. വിൽപന നടത്താനുള്ള ബീഫുമായി പിക്ക് അപ്പ് വാനിൽ വരികയായിരുന്ന ഡ്രൈവർ ലുക്ക്മാനെ അക്രമികൾ പിന്തുടർന്ന് ഓവർടേക് ചെയ്ത് വണ്ടി തടയുകയും വലിച്ചിറക്കി നടുറോഡിലിട്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

വാനിലേത് ഗോമാംസം ആണെന്നാരോപിച്ചാണ് ഹിന്ദുത്വ അക്രമി സംഘം ലുക്ക്മാനെ ചുറ്റികകൊണ്ട് തല്ലിച്ചതച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പിക്ക് അപ്പ് വാനിലെ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്തത്.

 

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ലുക്ക്മാന്‍ തന്റെ വണ്ടിയില്‍ കയറി തിരികെ തന്റെ ഗ്രാമമായ ബാഡ്ഷപൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെയെത്തിയ ഗോരക്ഷാ സേന ഇയാളെ വീണ്ടും ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുക്ക്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവം വിവാദമാവുകയും വീഡിയോ പുറത്തുവരികയും ചെയ്തിട്ടും അക്രമത്തിന് സാക്ഷികളായ പൊലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്. രാജീവ് നഗര്‍ സ്വദേശിയായ പ്രദീപ് യാദവ് (26) നെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഡ്ഗാവ് പൊലീസ് പിആര്‍ഒ സുഭാഷ് ബോകന്‍ പറഞ്ഞു. കൂടാതെ കണ്ടാലറിയാത്ത കുറച്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആശുപത്രിയിലെത്തി ലുക്ക്മാനെ സന്ദർശിക്കാനോ മൊഴിയെടുക്കാനോ ഡൽഹി പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

 

അതേസമയം, പിക്ക് അപ്പ് ട്രക്കിലുണ്ടായിരുന്നത് പശു ഇറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും വാനുടമ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ 50 വര്‍ഷമായി താൻ ഇറച്ചി വ്യാപാരം നടത്തുകയാണെന്നും ട്രക്കിലുണ്ടായിരുന്നത് പോത്ത് ഇറച്ചിയാണെന്നും ട്രക്കുടമ പൊലീസിനോട് പറഞ്ഞു. 2015ൽ ഡൽഹിയിൽ നിന്നും ഏറെയകലെയല്ലാത്ത യുപിയിലെ ദാദ്രിയിൽ ഹിന്ദുത്വ അക്രമികൾ മുഹമ്മദ് അഖ്ലാഖ് എന്ന 65കാരനെ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

 

വീട്ടിൽ സൂക്ഷിച്ചിരുന്ന ആട്ടിറച്ചി ​ഗോമാംസ് ആണെന്നാരോപിച്ചായിരുന്നു വീട്ടിൽ കയറി ആക്രമണം. അഖ്ലാഖിനൊപ്പം, സൈനികനായ മകനേയും ക്രൂര മർദനത്തിനിരയാക്കിയിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അഖ്ലാഖ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്നത് ഇറച്ചി ​ഗോമാംസം ആണോ എന്ന് പരിശോധിക്കാൻ പൊലീസ് ലാബിലേക്ക് അയച്ചിരുന്നു. 

August 01, 2020, 11:48 am

Advertisement

Advertisement