30 Monday
March , 2020
3.29 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

‘ഒരു ബംഗ്ലാദേശി അഭയാർഥി ഇന്‍ഫോസിസ് സിഇഒ ആവണമെന്നാണ് ആഗ്രഹം’: പൗരത്വ നിയമത്തില്‍ മൈക്രോസോഫ്റ്റ് സിഇഒ


വാഷിങ്ടൺ: മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കാനായി മോദി സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശരാജ്യങ്ങളിലടക്കം വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. നിയമം നടപ്പാക്കുന്നതില്‍ തനിക്ക് വിഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസില്‍ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വംശജനായ സത്യ നദെല്ല.

 

‘ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. അത് വളരെ മോശവുമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയില്‍ വന്ന് വലിയ സംരഭങ്ങൾ കെട്ടിപ്പടുക്കണം. അല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആവണം. അതാണെന്റെ അഭിലാഷം. അമേരിക്കയിൽ എനിക്കെന്ത് സംഭവിച്ചോ അത് ഇന്ത്യയിലും സംഭവിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.‘- ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോട് സത്യ നദെല്ല പറഞ്ഞു. ബെന്‍ സ്മിത്ത് ആണ് ട്വിറ്റര്‍ വഴി ഇതാദ്യം പുറത്തുവിട്ടത്. പിന്നീട് മൈക്രോസോഫ്റ്റ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയും നദെല്ലയുടെ പ്രതികരണം പങ്കുവച്ചു.

 

‘എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കണം. അതിനനുസൃതമായ കുടിയേറ്റ നയങ്ങളും കൊണ്ടു വരണം. ജനാധിപത്യ രാജ്യങ്ങളില്‍ ആ അതിരുകള്‍ ജനങ്ങളും അവരുടെ ഭരണകൂടവും ചേർന്ന് ചര്‍ച്ച ചെയ്ത് നിര്‍ണയിക്കണം. ഞാന്‍ എന്നെ രൂപപ്പെടുത്തിയത് ഇന്ത്യന്‍ പാരമ്പര്യത്തിലാണ്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. യുഎസിലാണ് എന്റെ കുടിയേറ്റ അനുഭവം. ഒരു കുടിയേറ്റക്കാരന് ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണപ്രദമായ ഒരു മള്‍ട്ടി നാഷനല്‍ കോര്‍പറേഷനെ നയിക്കാൻ കഴിയുന്ന അല്ലെങ്കിൽ പുരോ​ഗതിയുള്ളൊരു സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ കഴിയുന്നൊരു ഇന്ത്യയാണ് എന്റെ പ്രതീക്ഷ’- മൈക്രോസോഫ്റ്റ് പങ്കുവച്ചു. ഹൈദ്രാബാദിൽ ജനിച്ച നദെല്ല അമേരിക്കൻ പൗരനാണ്. 

January 14, 2020, 12:40 pm

Advertisement