27 Saturday
November , 2021
6.07 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


 

പുരാവസ്തുക്കളുടെ പേരിലടക്കം കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് ആശുപത്രിയിൽ ഭീഷണി. വൈദ്യ പരിശോധനയ്ക്കായി കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍മാർ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് ഡോക്ടമാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

 

ഇന്നലെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് പെണ്‍കുട്ടിയെയും ബന്ധുവിനെയും പിടിച്ചു വയ്ക്കാനുള്ള ശ്രമവും നടന്നെന്നാണ് വെളിപ്പെടുത്തൽ. മോന്‍സന് അനുകൂലമായ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മോന്‍സന്റെ മകന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് കളമശേരി മെഡിക്കല്‍ കോളേജിലാണ്.

 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് ആദ്യം ആലുവ ജനറല്‍ ആശുപത്രിയിലാണ് പോയത്. എന്നാല്‍ കളമശേരി മെഡിക്കല്‍ കോളേജിലേ പരിശോധന നടത്തൂ എന്നറിയച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പോവുകയായിരുന്നു. രണ്ട് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെത്തിയത്. ഒപ്പം സഹോദരന്റെ ഭാര്യയുമുണ്ടായിരുന്നു.

 

വൈദ്യ പരിശോധനയ്ക്ക് മറ്റൊരു റൂമിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തു. മോന്‍സണെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു. മുറിയില്‍ നിന്ന് പോവാന്‍ ശ്രമിച്ച തന്നെയും ഇതറിഞ്ഞ ബന്ധുവിനെയും പിടിച്ചിരുത്തി മുറിയുടെ വാതില്‍ കുറ്റിയിട്ടെന്നും പെണ്‍കുട്ടി പറയുന്നു.

 

പുറത്തേക്ക് പോയേ പറ്റൂ എന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ വാതിലിന്റെ കുറ്റി തുറന്നു. ഇതിനിടയില്‍ ഇവര്‍ പുറത്തേക്ക് കൈ കാണിച്ചതോടെ പുറത്തുണ്ടായിരുന്ന വനിതാ പൊലീസ് ഇവരെ പുറത്തേക്ക് വലിച്ചിറക്കി. രണ്ടു പേരും ഓടി പൊലീസ് വാഹനത്തിലേക്ക് കയറി. ഇവരെ പിടിക്കാന്‍ വിസില്‍ മുഴക്കി ആശുപത്രി ജീവനക്കാരെ വിളിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

October 28, 2021, 15:39 pm

Advertisement

Advertisement