27 Saturday
November , 2021
5.18 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

'മുസ്‌ലിമിനെ ഞാന്‍ ചികിത്സിക്കില്ല'; മതം നോക്കി 28കാരിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ; വയറ്റിൽ ചവിട്ടി; വംശീയമായും അധിക്ഷേപിച്ചു


 

മുസ്‌ലിം ആണെന്നതിനാൽ 28കാരിക്ക് ചികിത്സ നിഷേധിച്ചും വംശീയമായി അധിക്ഷേപിച്ചും സർക്കാർ ഡോക്ടർ. മധ്യപ്രദേശിലെ ബേതുലിൽ ഈ മാസം രണ്ടിനാണ് സംഭവം. ജില്ലാ ആശുപത്രിയിലെ ഡോ. പ്രദീപ് ധകാഡ് ആണ് രെഹാന പർവീൻ എന്ന യുവതിക്ക് ചികിത്സ നിഷേധിക്കുകയും ആക്രമിക്കുകയും മതത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തതെന്നാണ് പരാതി.

 

കഴിഞ്ഞദിവസം വയറുവേദനയുമായിട്ടാണ് രെഹാന പർവീൻ ജില്ലാ ആശുപത്രിയിലെത്തിയത്. ആദ്യം ലേഡി ഡോക്ടറെയാണ് കണ്ടത്. അവരാണ് ഡോ. പ്രദീപിനടുത്തേക്ക് റഫർ ചെയ്തത്. അദ്ദേഹം തന്റെ ചികിത്സാ രേഖകളെല്ലാം പരിശോധിച്ച ശേഷം സ്ഥലം വിട്ടോളാൻ പറയുകയായിരുന്നെന്ന് രെഹാനാ പർവീൻ പറഞ്ഞു.

എന്താണ് പരിശോധിക്കാൻ കൂട്ടാക്കാത്തതെന്ന് തന്റെ ഭർത്താവ് ചോദിച്ചപ്പോൾ താൻ മുസ്‌ലിങ്ങളെ ചികിത്സിക്കില്ലെന്നായിരുന്നു മറുപടി. കൂടാതെ തങ്ങളെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു- രെഹാന പർവീൻ വ്യക്തമാക്കി.

 

ഇവിടെ നിന്ന് പോയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഈ സമയം വേദന കൊണ്ട് തന്റെ ഭാര്യ നിലവിളിക്കുകയായിരുന്നെന്നും യുവതിയുടെ ഭർത്താവ് കലിം ഷാ പറ‍ഞ്ഞു. ഒരൊറ്റ വട്ടമെങ്കിലും അവളെയൊന്നു പരിശോധിക്കാൻ താൻ കേണപേക്ഷിച്ചെങ്കിലും അയാൾ അതിന് കൂട്ടാക്കിയില്ലെന്നും ഭാര്യയുടെ വയറ്റിൽ ആഞ്ഞ് ചവിട്ടിയെന്നും കലീം ഷാ പറയുന്നു. ഇതോടെ ഭാര്യ തളർന്നു വീഴുകയായിരുന്നു.

താഴെ വീണ ഭാര്യയെ എടുക്കാൻ നോക്കിയ തന്നെ ഡോക്ടർ പ്രദീപ് വീണ്ടും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് അയാൾ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അയാളെ അവിടെ കണ്ടില്ലെന്നും ഭർത്താവ് വ്യക്തമാക്കുന്നു.

 

സംഭവത്തിൽ ഭീം ആർമി സംസ്ഥാന കോഡിനേറ്റർ പങ്കജ് അകുൽകർ ഇടപെടുകയും യുവതിയെ ഇതേ ആശുപത്രിയിൽ തന്നെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. നിലവിൽ ഇവിടെ തന്നെ മറ്റൊരു മുതിർന്ന ഡോക്ടറുടെ ചികിത്സയിലാണ് രെഹാന. സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

മുസ്‌ലിങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇവിടെ പതിവാണെന്ന് പങ്കജ് അകുൽകർ പറഞ്ഞു. വലിയ ഭീതിയിലാണ് അവർ ഓരോ ദിവസം തള്ളിനീക്കുന്നത്. ആശുപത്രി അധികൃതരോട് കൈകൂപ്പി പറഞ്ഞ ശേഷമാണ് അവർ രെഹാനയെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒരു ഡോക്ടർക്ക് മുന്നിൽ അസുഖവുമായെത്തുന്ന ഏതൊരാളും അയാളുടെ കണ്ണിൽ ഒരു രോ​ഗി മാത്രമായിരിക്കണം. അല്ലാതെ അവിടെ മതം നോക്കി വിവേചനം കാട്ടരുത്. കുറ്റക്കാരനായ ഡോക്ടർക്കെതിരെ ആശുപത്രി അധികൃതരും പൊലീസും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംഭവം സ്ഥിരീകരിച്ച ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ എ കെ തിവാരി, പരാതി അന്വേഷിക്കാൻ മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

 

സംഭവത്തിൽ യുവതിയുടെ ഭർത്താവ് കലിം ഷാ ഡോക്ടർക്കെതിരെ ബേതുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഡോക്ടർ പ്രദീപ് ധകാഡിനെതിരെ ഐപിസി 294, 323, 506 വകുപ്പുകൾ ചുമത്തി കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രത്നാകർ ഹിങ്‌വെ
പറഞ്ഞു.

October 04, 2021, 22:04 pm

Advertisement

Advertisement