18 Saturday
January , 2020
11.53 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

നെഹ്രുവാണ് ഏറ്റവും വലിയ ബലാത്സം​ഗകൻ; സാധ്വി പ്രാചി

December 08, 2019, 19:58 pm

മീററ്റ്​: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ലൈംഗിക പീഡകനെന്ന്​ ആക്ഷേപിച്ച്​ വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ സാധ്വി പ്രാചി. ഇന്ത്യ ലോകത്തി​​​ന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു പ്രാചി. 

 

‘‘നമ്മുടെ രാജ്യം രാമ​​ന്റേയും കൃഷ്​ണന്റേയും രാജ്യമാണ്​. രാഹുൽ എന്താണ്​ പറയുന്നത്​? നെഹ്രുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. അദ്ദേഹം രാമന്റേയും കൃഷ്​ണന്റേയും സംസ്​കാരം തകർത്തു. തീവ്രവാദം, നക്​സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്രു കുടുംബത്തി​​​ന്റെ സമ്മാനങ്ങളാണ്​’’- എന്നൊക്കെയാണ് സാധ്വി പ്രാചിയുടെ ആരോപണങ്ങൾ.

 

ഇങ്ങനെ ഇന്ന് നാം കാണുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ നെഹ്രു കുടുംബമാണെന്നും ഈ കുടുംബങ്ങളുടെ പാപഭാരമാണ് രാജ്യത്തെ പൗരന്മാർ ചുമക്കുന്നതെന്നും വിഎച്ച്പി നേതാവ് പറഞ്ഞു. ഉന്നാവ ബലാത്സംഗ കേസിലെ പ്രതികളെയും ഹൈദ്രാബാദ് മോഡലില്‍ വധിക്കണമെന്നും പ്രാചി ആവശ്യപ്പെട്ടു.

 

ഇന്ത്യ ലോകത്തി​​ന്റെ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ്​ ഇന്ത്യയ്ക്ക്​ സ്വന്തം പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കാൻ സാധിക്കാത്തതെന്ന്​ ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിൽ പറഞ്ഞിരുന്നു.

 

ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ ഒരു സ്​ത്രീയെ പീഡിപ്പിച്ചതിൽ പങ്കാളിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

December 08, 2019, 19:58 pm

Advertisement