24 Tuesday
November , 2020
4.56 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

പൊലീസിൽ ഹിജാബിന് അംഗീകാരം നൽകി ചരിത്രം രചിച്ച് ന്യൂസിലാന്‍ഡ്; തുടക്കം കുറിച്ച് സീന അലി


വെല്ലിങ്ടൺ: ഹിജാബ് പൊലീസ് യൂണീഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ച്‌ ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ. ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ 50 ശതമാനവും സ്ത്രീകളാണ്.

 

ഇതില്‍ തന്നെ കുടിയേറ്റക്കാരായി വന്ന പൗരന്‍മാരും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ സിറ്റിസണിന്റെ റിപ്പോര്‍ട്ട് പറയുന്നു. സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് യൂണീഫോമിന്റെ ഭാഗമാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ച ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു

.

ഹിജാബ് യൂണീഫോം പുറത്തിറക്കിയത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി സീന അലി പറഞ്ഞു. കൂടുതൽ മുസ്‍ലിം വനിതകള്‍ സേനയില്‍ ചേരേണ്ടതുണ്ടെന്നും സീന അലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്‌ ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ഫിജിയിൽ ജനിച്ചുവളർന്ന 30കാരിയായ സീനയുടെ കുടുംബം പിന്നീട് ന്യൂസിലാൻഡിലേക്ക് കുടിയേറുകയായിരുന്നു.

November 19, 2020, 16:08 pm

Advertisement

Advertisement