17 Thursday
October , 2019
4.11 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ഈ വർഷം വിറ്റത് ഒരൊറ്റ കാർ; ടയറിനേക്കാൾ ചെറുതായി നാനോയുടെ പ്രതാപം

October 09, 2019, 14:55 pm

സാധാരണക്കാരനെ ലക്ഷ്യമിട്ട് ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായി നിരത്തില്‍ വിപ്ലവം തീർക്കാനെത്തിയ ടാറ്റ നാനോയുടെ പ്രതാപം മങ്ങി. നിലവിലുള്ള സ്റ്റോക്കിൽ നിന്ന് ഈ വർഷം ആകെ വിറ്റുപോയത് ഒരു കാർ മാത്രമാണ്. വാങ്ങാനാളില്ലാത്തതിനാൽ കഴിഞ്ഞ ഒമ്പത് മാസമായി ടാറ്റ നാനോ നിര്‍മിക്കുന്നില്ല.

 

കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. നിര്‍മാണം അവസാനിപ്പിച്ചതാണ് ടാറ്റ നാനോയുടെ വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഉൽപാദനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ടാറ്റ ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്-6 എന്‍ജിനും നിലവിലുള്ള നാനോയില്‍ പ്രായോഗികമല്ലെന്ന് ടാറ്റ അറിയിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ഒരു നാനോ പോലും നിര്‍മിക്കാത്തത് ഉൽപാദനം നിര്‍ത്തുന്നതിനാലാണോയെന്ന് വ്യക്തമാക്കാൻ ടാറ്റ തയ്യാറായിട്ടില്ല. 

 

അതേസമയം, 2018 ജനുവരി മുതല്‍ സെപ്തംബര്‍ വരെ നാനോയുടെ ഉൽപാദനവും വില്‍പ്പനയും നടന്നിരുന്നു. ഈ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ 297 നാനോ ഉൽപാദിപ്പിക്കുകയും 299 യൂണിറ്റ് വില്‍ക്കുകയും ചെയ്തിരുന്നതായാണ് ഔദ്യോഗിക വിശദീകരണം. 

 

624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉൽപാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്‍സ്മിഷനില്‍ നല്‍കിയിരുന്ന ഈ വാഹനം 22 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്തിരുന്നത്.

October 09, 2019, 14:55 pm

Advertisement