21 Tuesday
January , 2020
4.56 PM
livenews logo
flash News
അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു

സത്യം പറയാത്ത മന്ത്രിമാരെയും സുഹൃത്തുക്കളെയുമാണ് മോദിക്ക് വിശ്വാസം; തുറന്നടിച്ച് സുബ്രഹ്മണ്യൻ സ്വാമി

September 11, 2019, 11:13 am

ന്യൂഡൽഹി: മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശ്വാസമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സ്വാമി വ്യക്തമാക്കി.

 

‘റീസെറ്റ്: റീഗെയിനിങ് ഇന്ത്യാസ് എക്കണോമിക് ലെഗസി’ എന്ന പുസ്തകത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സ്വാമി വിവരിക്കുന്നത്. നിലവിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ അപ്പാടെ കൂപ്പുകുത്തിക്കുന്നതല്ലെന്ന് സ്വാമി അഭിപ്രായപ്പെട്ടു. 

 

എന്നാൽ നോട്ടുനിരോധനമെന്ന വിഡ്ഢിത്തവും ബാലിശമായ ജിഎസ്ടിയുമാണ് സമ്പദ്‌വ്യവസ്ഥയെ മൂക്കുകുത്തിച്ചതെന്നും സ്വാമി തുറന്നടിച്ചു. ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാന്‍ താന്‍ കുറച്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നെന്നും സ്വാമി പറഞ്ഞു.

 

ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികരംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പ് വേദിയില്‍ ചര്‍ച്ചയാകാതെ പോയത് രാജ്യസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണെന്ന് മോദിസര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറുന്നതിനു മുമ്പ് സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. 

 

‘സാമ്പത്തികരംഗത്തെക്കുറിച്ചു പറഞ്ഞാല്‍ വോട്ട് കിട്ടില്ലായിരുന്നു. അതിനു വൈകാരികമായ എന്തെങ്കിലും വിഷയം വേണമായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.’- എന്നായിരുന്നു സ്വാമി പറഞ്ഞത്. ഇതിനിടെ, സ്വാമിയെ ധനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ബിജെപിക്കുള്ളില്‍ത്തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും ഇതുതന്നെ ആവശ്യപ്പെട്ടിരുന്നു.

September 11, 2019, 11:13 am

Advertisement