13 Thursday
August , 2020
2.13 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

ബിജെപിക്ക് വോട്ട് ചെയ്യാൻ പൊലീസിന്റെ നിർദേശം; എതിർത്തപ്പോൾ വോട്ടർമാർക്ക് നേരെ നിറയൊഴിച്ചു; ഒരാൾ കൊല്ലപ്പെട്ടു


റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിൽ പോളിങ്ങിനിടെ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള നിർദേശം അവ​ഗണിച്ച വോട്ടർമാർക്കു നേരെ നിറയൊഴിച്ച് പൊലീസ്. രണ്ടാം ഘട്ട പോളിങ് നടന്ന ഇന്നലെ ​സിസായ് മണ്ഡലത്തിലെ ഛദ്ര ​ഗ്രാമത്തിലാണ് സംഭവം. 28കാരനായ ​ഗീലാനി അൻസാരിയാണ് കൊല്ലപ്പെട്ടത്. 18കാരനായ തബ്രീസ് അൻസാരി, അഷ്ഫാഖ് എന്നിവർക്ക് വെടിവയ്പിൽ പരിക്കേറ്റു.

 

തുടർന്നു നടന്ന സം​ഘർഷത്തിൽ മൂന്ന് പൊലീസുകാരടക്കം 24 പേർക്ക് പരിക്കേറ്റു. ബിജെപിക്ക് വോട്ട് ചെയ്യാൻ, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ബൂത്തിലുണ്ടായിരുന്ന മുഹമ്മദ് അൻസാരി പറയുന്നു. സംഭവത്തെ കുറിച്ച് മുഹമ്മദ് അൻസാരി പറയുന്നതിങ്ങനെ: ഞങ്ങളെല്ലാവരും വോട്ടു ചെയ്യാനായി വരി നിൽക്കുകയായിരുന്നു. ഈ സമയം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കുറച്ച് റെയിൽവേ പൊലീസ് സേന തങ്ങളോട് താമരയ്ക്ക് വോട്ട് ചെയ്യാൻ പറഞ്ഞു.

 

എന്നാൽ അത് പറ്റില്ലെന്ന് ഒരു വോട്ടർ പറഞ്ഞു. ഇതോടെ അയാളെ വെടിവയ്ക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തി. നിർദേശം പാലിക്കാൻ വോട്ടർമാർ തയ്യാറാവാതെ വന്നതോടെ പൊലീസ് അദ്ദേഹത്തിന്റെ കാലിലേക്ക് വെടിയുതിർത്തു. ഇതോടെ പോളിങ് ബൂത്തിൽ ആകെ പ്രശ്നമായി. ആളുകളെല്ലാം പൊലീസിനു നേരെ രം​ഗത്തുവരികയും കല്ലെറിയുകയും ചെയ്തു. തുടർന്ന് ടെറസിനു മുകളിലേക്ക് കയറിയ പൊലീസ് ഉദ്യോ​ഗസ്ഥർ അവിടെ നിന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ഇതിനിടെ ​ഗീലാനി അൻസാരിക്ക് വെടിയേൽക്കുകയും അവിടെ വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.

 

വെടിവയ്പിൽ തൊട്ടടുത്ത് നിൽക്കുകയായിരുന്ന 18 വയസുകാരനായ തബ്രീസ് അൻസാരിക്കും പരിക്കേൽക്കുകയായിരുന്നു. അതേസമയം, ചിലയാളുകൾ പൊലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും അപ്പോൾ അവർ സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയും ആയിരുന്നു എന്നാണ് സിസായി റിട്ടേണിങ് ഓഫീസർ സൗരവ് പ്രസാദിന്റെ ഭാഷ്യം. സംഭവത്തിനു ശേഷം പോളിങ് നിർത്തിവച്ചു. വോട്ടിങ് യന്ത്രങ്ങൾ സിസായി ബ്ലോക്ക് ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി.

 

ബൂത്തിൽ റീ-പോളിങ് നടത്തുമെന്നും ഇതിന്റെ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ശശി രഞ്ജൻ അറിയിച്ചു. പരിക്കേറ്റവരെ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥിതി ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

December 08, 2019, 17:42 pm

Advertisement

Advertisement