30 Monday
March , 2020
4.28 PM
livenews logo
flash News
ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് വന്ന കുടിയേറ്റ തൊഴിലാളികൾക്ക് മേൽ യുപിയിൽ അണുനാശിനി തളിച്ചു; നടപടിക്ക് ഉത്തരവ് കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്

ഗം​ഗ ഘട്ടിന്റെ പടിക്കെട്ടിൽ തട്ടിവീണ് പ്രധാനമന്ത്രി; എഴുന്നേൽപ്പിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ


​ഗം​ഗ ഘട്ടിന്റെ പടിക്കെട്ടിൽ തട്ടിവീണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കാൺപൂരിൽ നമാമി ​ഗം​ഗ പദ്ധതിയുടെ ആദ്യ അവലോകനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. 

 

പടികൾ കയറുമ്പോൾ അതിലൊന്നിൽ കാല് തട്ടി മുന്നിലേക്കു വീണ മോദിയെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടിച്ചെഴുന്നേൽപ്പിക്കുതിന്റെ വീഡിയോ പുറത്തുവന്നു.

കാൺപൂരിൽ ദേശീയ ​ഗം​ഗ കൗൺസിൽ ആണ് അവലോകന യോ​ഗം സംഘടിപ്പിച്ചത്. പദ്ധതിയുടെ പുരോ​ഗതി വിലയിരുത്താനും ​ഗം​ഗ ശുചീകരണവും സംരക്ഷണവും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ഇവിടെയെത്തിയത്. 

 

പരിപാടിയിൽ കേന്ദ്രമന്ത്രിമാർ, യുപി, ഉത്തരാഖണ്ഡ്, ബീഹാർ മുഖ്യമന്ത്രിമാർ, വിവിധ കേന്ദ്ര വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ യുപിയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 

ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വീഴുന്ന വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്.

December 14, 2019, 19:43 pm

Advertisement