20 Sunday
September , 2020
12.35 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

സ്കൂൾ വേണോ ഓൺലൈൻ പഠനംമതിയോ; അന്തിമ തീരുമാനം മാതാപിതാക്കൾക്ക് വിട്ട് ഖത്തർദോഹ: കൊറോണവൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മാതാപിതാക്കളോട് ഖത്തർ വിദ്യാഭ്യാസമന്ത്രാലയം. സ്കൂളുകളിലെത്തിച്ചു കുട്ടികളെ പഠിപ്പിക്കണോ പൂർണമായും ഓൺലൈൻ പഠനം മതിയോ എന്നു മാതാപിതാക്കൾ തീരുമാനിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉപദേഷ്ടാവ് മുഹമ്മദ് അലി ബഷ് രി അറിയിച്ചു. കൊറോണവൈറസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ആരോ​ഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

മാതാപിതാക്കൾ തിരഞ്ഞെടുക്കുന്ന പഠനരീതിയുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് നിരവധി നടപടികൾ പൂർത്തിയാക്കാനുണ്ട് എന്നതിനാൽ തന്നെ അന്തിമ തീരുമാനമെടുക്കുന്നത് ജാ​ഗ്രതയോടെയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് 19 കൈകാര്യം ചെയ്യുന്ന ദേശീയ സമിതിയുടെ മേധാവിയും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാ​ഗം തലവനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഘലും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 

സ്കൂളിലെ സാഹചര്യം പരിപൂർണ സുരക്ഷിതത്വമുള്ളതാണെന്നും കുട്ടികളിൽ റിപോർട്ട് ചെയ്ത വൈറസ് ബാധകളിലേറെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തുവച്ചാണെന്നും മുഹമ്മദ് അൽ ബിഷ് രി പറഞ്ഞു. സ്കൂളുകളിൽ വൈറസ് ബാധ റിപോർട്ട് ചെയ്യുന്ന പക്ഷം ആരോ​ഗ്യമന്ത്രാലയവുമായി സഹകരിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിൽ കൊറോണ വൈറസ് ബാധ അധികരിക്കുന്ന പക്ഷം പൂർണമായും ഓൺലൈനായി ക്ലാസുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


സ്കൂളുകൾ തുറന്നശേഷം ഖത്തറിലെ മൂന്നരലക്ഷത്തിലേറെ വിദ്യാർഥികൾക്കും മുപ്പത്തയ്യായിരത്തിലേറെ അധ്യാപകരിലുമായി കേവലം 0.2 ശതമാനം പേർക്കു മാത്രമാണ് വൈറസ് ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകൾ തുറന്ന് കുട്ടികൾ തിരികെയെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും വളരെ തുച്ഛമായ കേസുകൾ മാത്രമാണ് ഇങ്ങനെ കണ്ടെത്തിയത്. സ്കൂളുകളിൽ റിപോർട്ട് ചെയ്ത കേസുകൾ പരിശോധിച്ചപ്പോൾ ഇവ സ്കൂളിനു പുറത്തുനിന്നുള്ള സമ്പർക്കത്തിലൂടെയാണ് ബാധിച്ചതെന്നു കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

 

 

September 15, 2020, 16:16 pm

Advertisement

Advertisement