24 Tuesday
November , 2020
5.46 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോ ആപേ ഇ -സിറ്റി തിരുവനന്തപരം വിപണിയിൽ




തിരുവനന്തപുരം: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി. പുകരഹിതവും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്. 

 

ആധുനിക ലിഥിയം അയോൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, ,മികച്ച ടോർക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

 

വിപണിയിലിറക്കൽ ചടങ്ങിൽ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിലെ എംആർ നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു. മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.

 

സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി ചാർജ് നില അറിയാനും ബാറ്ററി ചാർജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്. ബാറ്ററി മാറ്റിവയ്ക്കാൻ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.

 

October 21, 2020, 19:40 pm

Advertisement

Advertisement