25 Saturday
September , 2021
1.01 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

മതനേതാക്കളിൽ നിന്ന് വിഭജനവും വിഭാഗീയതയും വിതയ്ക്കുന്ന വാക്കുകളുണ്ടാവരുത്; ഫ്രാൻസിസ് മാര്‍പ്പാപ്പ


 

ഹംഗറി: പരമത വിദ്വേഷവും മതസ്പർധയും ഉണ്ടാക്കുന്ന പരാമർശങ്ങളുമായി ബിഷപ്പുമാരടക്കം രം​ഗത്തുവരുന്നതിനിടെ ഈ പ്രവണതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനവും വിഭാ​ഗീയതയും ഉണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുതെന്ന് ക്രൈസ്തവ സമൂഹത്തോട് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

 

ദൈവം ആഗ്രഹിക്കുന്നത് സൗഹാര്‍ദതയാണെന്നും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനപക്ഷത്ത് നില്‍ക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഹംഗറിയിലെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ദിവസത്തെ മധ്യ യൂറോപ്യന്‍ പര്യടനത്തിലായിരുന്നു അദ്ദേഹം. 

 

അപരന്‍റെ പേര് പറഞ്ഞല്ല നാം സംഘടിക്കേണ്ടത്, ദൈവത്തിന്‍റെ പേരിലാണ്. ഏത് രാജ്യത്തും ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ സംരക്ഷകർ ആവണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മത നേതാക്കളടക്കം എല്ലാവരും സമാധാന പക്ഷത്തു നിൽക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

 

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായ മാര്‍പ്പാപ്പ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനമായിരുന്നു ഇത്. 

September 13, 2021, 11:51 am

Advertisement

Advertisement