17 Friday
January , 2020
9.06 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

ദൈർഘ്യമേറിയ പാതയിൽ നിർത്താതെ പറക്കൽ പരീക്ഷണം നടത്തി ഖന്റാസ് എയർലൈൻ

October 20, 2019, 19:49 pm

ദൈർഘ്യമേറിയ പാതയിൽ നിർത്താതെ പറക്കൽ പരീക്ഷണം നടത്തി ആസ്ത്രേലിയൻ എയർലൈൻ ആയ ഖന്റാസ്. നിർത്താതെ ദീർഘദൂര സർവീസ് നടത്തുന്നത് പൈലറ്റിനെയും യാത്രക്കാരെയും എങ്ങനെ ബാധിക്കുമെന്ന പരിശോധനയുടെ ഭാ​ഗമായാണ് ഖന്റാസ് ദീർഘദൂര സർവീസ് പരീക്ഷണപറക്കൽ നടത്തി.

 

19 മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന പറക്കൽ നടത്തിയ ബോയിങ് 787-9 വിമാനത്തിൽ 49 യാത്രക്കാരുണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് സിഡ്നിയിലേക്കായിരുന്നു പരീക്ഷണപറക്കൽ. 16200 കിലോമീറ്ററാണ് വിമാനം നിർത്താതെ പറന്നതെന്ന് അധികൃതർ അറിയച്ചു. അടുത്തമാസം ലണ്ടനിൽ നിന്ന് സിഡ്നിയിലേക്ക് കമ്പനി പരീക്ഷണപറക്കൽ നടത്തും.

 

വാണിജ്യ വിമാനങ്ങളൊന്നും ഇത്രയധികം ദൂരം ഇതുവരെ ഒറ്റയടിക്ക് പറന്നിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. ഇന്ധനം ഇടയ്ക്ക് നിന്ന് നിറയ്ക്കുന്നത് ഒഴിവാക്കാനായി പരമാവധി ഇന്ധനം കരുതും. ഇതിനുവേണ്ടി ബാ​ഗേജ് ഭാരം നിയന്ത്രിക്കും. ചരക്ക് നീക്കം ഉണ്ടാവുകയുമില്ല.

 

 

പരീക്ഷണപറക്കിലിൽ യാത്രക്കാരുടെ ആ​രോ​ഗ്യകാര്യത്തിൽ പ്രത്യേകകരുതലേർപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ വാച്ചുകളിലെ സമയം വിമാനത്തിൽ കയറിയ ശേഷം സിഡ്നി സമയത്തിലേക്കു മാറ്റുകയും രാത്രിയാവുന്നതു വരെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ആറുമണിക്കൂറിനു ശേഷം ഉയർന്നതോതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാൻ നൽകി. വിമാനത്തിലെ വെളിച്ചം കുറച്ച ശേഷം യാത്രക്കാരെ ഉറങ്ങാൻ അനുവദിച്ചു.

 

പൈലറ്റിന്റെ തലച്ചോറിന്റെ പ്രവർത്തനം, ഉറക്കത്തിന് ശരീരത്തെ പ്രേരിപ്പിക്കുന്ന മെലറ്റോനിൻ അളവ്, വിവിധ സമയ മേഖലകൾ കടന്നുപോവുമ്പോൾ അത് യാത്രക്കാരെ എവ്വിധം സ്വാധീനിക്കുന്നു തുടങ്ങി വിവിധ കാര്യങ്ങൾ യാത്രയിൽ പരിശോധിക്കുകയുണ്ടായി.  

 

നിലവിലെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാനസർവീസ് സിം​ഗപ്പൂരിൽ നിന്ന് ന്യൂയോർക്കിലേക്കുള്ളതാണ്. 15344 കിലോമീറ്റർ ദൂരം സിം​ഗപ്പൂർ എയർലൈൻസ് 18.25 മണിക്കൂർ കൊണ്ടാണെന്ന് പറന്നെത്തുന്നത്. ഓക് ലാന്റിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവെയ്സ് രണ്ടാം സ്ഥാനത്ത്. 14535 കിലോമീറ്റർ 17.40 മണിക്കൂറുകൊണ്ടാണ് ഖത്തർ എയർവേസ് എത്തുന്നത്. പെർത്തിൽ നിന്ന് ലണ്ടനിലേക്ക്(14449 കിലോമീറ്റർ, 17.20 മണിക്കൂർ)ഖന്റാസ് നടത്തുന്ന സർവീസ് ആണ് മൂന്നാം സ്ഥാനത്ത്. ഓക്ലാന്റിൽ നിന്ന് ദുബയിലേക്ക് എമിറേറ്റ്സ്(14200 കിലോമീറ്റർ, 17.20 മണിക്കൂർ)നടത്തുന്ന സർവീസ് ആണ് നാലാം സ്ഥാനത്ത്. 

October 20, 2019, 19:49 pm

Advertisement