24 Friday
September , 2021
10.58 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

റാഷിദ് ഖാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു


 

അഫ്ഗാനിസ്താൻ ട്വന്‍റി- 20 ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്നും റാഷിദ് ഖാന്‍ രാജിവച്ചു. ട്വന്‍റി- 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ചാണ് തീരുമാനം. തന്‍റെ സമ്മതം ഇല്ലാതെയാണ് അഫ്ഗാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ടീമിനെ പ്രഖ്യാപിച്ചതെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ നിശ്ചയിക്കുന്നത് തന്‍റെ കൂടി ഉത്തരവാദിത്തമാണെന്നും റാഷിദ് ഖാന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ രാജിക്കാര്യം അറിയിച്ചത്.

 

''ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയില്‍, ടീം തെരഞ്ഞെടുപ്പിന്‍റെ ഭാഗമാവാനുള്ള അവകാശം എനിക്കുണ്ട്. എസിബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷന്‍ കമ്മിറ്റിയും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും (എസിബി) എന്‍റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു''- റാഷിദ് ട്വീറ്റ് ചെയ്തു.

 

വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസന്‍ എന്നിവരെ ഉള്‍പ്പെടുത്തിയ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ലെ​ഗ് സ്പിന്നറായ 22കാരൻ റാഷിദ് ഖാന്‍റെ രാജി.

 

റാഷിദ് ഖാന്‍ രാജിവച്ചതോടെ വരുന്ന ലോകകപ്പില്‍ മുഹമ്മദ് നബി ടീമിനെ നയിച്ചേക്കും. സീനിയര്‍ താരമായ നബി ട്വന്‍റി- 20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമാണ് ലോകകപ്പ് നടക്കുന്നത്. രാജ്യത്ത് താലിബാൻ അധികാരമേറ്റതിനു പിന്നാലെ അസീസുല്ലാഹ് ഫാസിൽ എസിബിയുടെ ഇടക്കാല ചെയർമാനായി നിയോ​ഗിക്കപ്പെട്ടതിനു പിന്നാലെയാണ് ടീമിനെ പ്രഖ്യാപിച്ചത്.

September 10, 2021, 11:36 am

Advertisement

Advertisement