19 Saturday
September , 2020
11.08 PM
livenews logo
flash News
കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ ഹിജാബ് ധരിച്ച് വിദ്യാർഥി പ്രതിനിധി പങ്കെടുത്തതിൽ പ്രതിഷേധിച്ച് ഫ്രാൻസ് ദേശീയ അസംബ്ലിയിൽ നിന്ന് വാക്കൗട്ട് നടത്തി എംപി

ദൃശ്യമാധ്യമങ്ങളെയല്ല, ഡിജിറ്റൽ മീഡിയകളെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്; കേന്ദ്രം സുപ്രീംകോടതിയിൽ


ന്യൂഡല്‍ഹി: ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കും മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

 

സുദര്‍ശന്‍ ടിവിയില്‍ മുസ്‌ലിംകള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. 

 

”ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ് ധ്രുതഗതിയിലുള്ള റീച്ചുള്ളത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ എളുപ്പത്തില്‍ കണ്ടന്റുകള്‍ വൈറലാവുകയാണ്”- മന്ത്രാലയം അണ്ടർ സെക്രട്ടറി വിജയ് കൗശിക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിയുക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ്. ഇതുപരിഗണിച്ച് കോടതി ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

 

വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂരിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗരേഖകളുണ്ടെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുരേഷ് ചവാന്‍കേ എഡിറ്ററായ ചാനല്‍ മനപൂര്‍വം മുസ്‌ലിംകളെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു.

September 17, 2020, 10:39 am

Advertisement

Advertisement